×

ബോബി ചെമ്മണ്ണൂര്‍ ലൈഫ്‌ വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌

ബോബി ചെമ്മണ്ണൂര്‍ ലൈഫ്‌ വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ 1000 നിര്‍ദ്ധനരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്ത്‌ നടത്തുന്നുനിര്‍ദ്ധനരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന ചെലവുകള്‍ ഏറ്റെടുത്ത്‌ നടത്തുന്നതിനായി ബോബി ചെമ്മണ്ണൂര്‍ ലൈഫ്‌ വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ 2016 മെയ്‌ 14 ന്‌ രാവിലെ 11 ന്‌ കോഴിക്കോട്‌ ജയില്‍ റോഡിലുള്ള ഹോട്ടല്‍ സ്‌പാനില്‍ വച്ച്‌ നിര്‍വ്വഹിക്കുന്നു. 8000 രൂപയില്‍ താഴെ മാസവരുമാനമുള്ള കുടുംബങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ അധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ മൂന്ന്‌ ദിവസത്തിനുള്ളില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കേരളത്തിലെ ഷോറൂമുകളില്‍ എത്തിക്കേണ്ടതാണ്‌. lifevision@chemmannurinternational.com കൂടാതെ എന്ന ഇമെയില്‍അഡ്രസിലും അയയ്‌ക്കാവുന്നതാണ്‌.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top