×

ഗ്ളാമറില്‍ മുങ്ങി മാന്‍ഫോഴ്സ് വീണ്ടും; സണ്ണിലിയോണിന്‍റെ ചൂടന്‍ കലണ്ടറും

ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ പേരില്‍ തന്നെ മാന്‍ഫോഴ്സിന് ചൂട് കൂടുതലാണ്. സണ്ണിലിയോണിനെ അവര്‍ മോഡലാക്കിയപ്പോള്‍ ആകാംഷ കുടുകയും ചെയ്തു. ഇതാ ചുവരിലേക്ക് നോക്കുന്പോള്‍ ഇന്ത്യാക്കാരുടെ നെഞ്ചിടിപ്പ് വീണ്ടും കൂട്ടാന്‍ മാന്‍ഫോഴ്സ് സണ്ണിയുടെ ഗ്ളാമര്‍ കലണ്ടറും ഇറക്കാനൊരുങ്ങുകയാണ്.

 

മാന്‍ഫോഴ്സിന്‍റെ 2016-17 വര്‍ഷങ്ങളിലേക്കുള്ള കലണ്ടര്‍ ആരാധകര്‍ക്ക് ഒരു സ്വത്ത് തന്നെയായിരിക്കുമെന്നും സണ്ണിയുടെ വിവിധ ബിക്കിനി വേഷങ്ങളോട് കൂടിയാണ് കലണ്ടറ വരുന്നതെന്നുമാണ് മാന്‍ഫോഴ്സ് പറയുന്നത്. പ്രമുഖ ഫോട്ടോഗ്രാഫര്‍ ദാബൂ രത്നാനി പകര്‍ത്തിയിരിക്കുന്ന സുന്ദരിയുടെ ദൃശ്യങ്ങള്‍ കൂടുതല്‍ ഗ്ളാമറസാണെന്നാണ് പാപ്പരാസി മാധ്യമങ്ങള്‍ പറയുന്നത്. കടല്‍ത്തീരത്തിന്‍റെ പശ്ചാത്തലത്തില്‍ വിവിധ ആംഗിളുകളും അനേകം സാധനങ്ങളും ഉപയോഗിച്ച്‌ ബീച്ച്‌ മുതല്‍ കുതിരയുമായുള്ള ഫോട്ടോകള്‍ വരെയുണ്ട്. ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള ബിക്കിനികള്‍ കൊണ്ടു വന്നിട്ടുള്ളത് ലോസ് ഏഞ്ചല്‍സില്‍ നിന്നുമാണ്.

താന്‍ പങ്കാളിയായിട്ടുള്ള ഏറ്റവും മനോഹരമായ ബിക്കിനി കലണ്ടറുകളില്‍ ഒന്നായിരിക്കും ഇതെന്ന് സണ്ണി തന്നെ വിലയിരുത്തുന്ന ഷൂട്ടിനായി രണ്ടു ദിവസമാണ് എടുത്തത്. ഓരോ ഷോട്ടുകളും ഒന്നിനൊന്ന് മെച്ചമാണെന്നാണ് സംസാരം. സൂപ്പര്‍ ഗ്ളാമറിലൂടെ ബോളിവുഡില്‍ വലിയ സംസാരമായിരിക്കുന്ന സണ്ണിയുടെ ഇനി വരാന്‍ പോകുന്ന സിനിമ ബെയ്മാന്‍ ലവ് ആണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top