×

ഉത്തൃട്ടാതി-രേവതി നക്ഷത്രക്കാരുടെ കര്‍മ്മ പുരോഗതിക്ക്

ഉത്തൃട്ടാതി

ശനിദശയിലാണ് ജനനം, ആദര്‍ശധീരരായ ഇവര്‍ സമൂഹത്തില്‍ സര്‍വ്വസമര്‍ത്ഥരായി വാഴുന്നു എന്നാണ് വിചാരം. സത്യധര്‍മ്മങ്ങള്‍ മുറുകെ പിടിക്കുന്നു എന്നാണ് വിചാരം. മറ്റുള്ളവരെ അബദ്ധങ്ങളില്‍ ചാടിക്കാമെന്ന് വ്യാമോഹിക്കുന്നവരും, ഒന്നിനെയും അന്ധമായി വിശ്വസിക്കാത്തവരും, കല, വിദ്യ, ജ്ഞാനം എന്നിവയുള്ളവരും, അലസതക്കാരും തക്കതായ രീതിയില്‍ പ്രോത്സാഹിപ്പിച്ചാല്‍ പല പ്രശസ്തികളും നേടിയെടുക്കാന്‍ കഴിയുന്നവരും ഇവരുടെ മനസ്സ് വേദനിപ്പിച്ചാല്‍ തക്കതായി തിരിച്ചടിക്കുന്നവരും, മറ്റുള്ളവര്‍ക്ക് വഴികാട്ടികളാക്കാന്‍ അറിവുകള്‍ വളര്‍ത്തുന്നതിനുള്ള പുസ്തകങ്ങള്‍ വാങ്ങികൊടുക്കേണ്ടതാണ്. യാത്രകളും വിനോദയാത്രകളും ഇഷ്ടപ്പെടുന്നവരും, പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്ബോള്‍ ശുചിത്വം ചൂണ്ടിക്കാട്ടി കുറ്റം പറയുന്നവരും, പെട്ടെന്ന് ക്ഷുഭിതരും, വികാരഭരിതരും ആകുന്നവരും, ഇവരെ അനവശ്യമായി കളിയാക്കുന്നത് ഒഴിവാക്കേണ്ടതാണ്. വളഞ്ഞ വഴിക്കാരെ കണ്ണെടുത്താല്‍ കണ്ടുകൂടാ. അന്യരെ സഹായിക്കുന്നവരാണ്. സ്വപ്രയത്നം കൊണ്ട് സാമ്രാജ്യം കെട്ടിപ്പടുക്കുന്നവരും ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ച്‌ സമയം കളഞ്ഞ് വിഷമിക്കുന്നവരും ആഡംബരപ്രിയരും കൂട്ടുകെട്ട് ദൗര്‍ബല്യമായവരും തന്റെ പൊസിഷനില്‍ നിന്നും ഉയര്‍ന്നവരുമായി മാത്രമെ ഇവര്‍ ചങ്ങാത്തം വയ്ക്കുകയുള്ളു. പാദം, വിസര്‍ജ്ജനാവയവം, ഉദരരോഗങ്ങള്‍ എന്നിവ ഇവരെ അലട്ടുന്ന രോഗങ്ങളാണ്. രോഗലക്ഷണങ്ങളുടെ ആരംഭത്തില്‍ തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ തക്കതായ ചികിത്സ നല്‍കേണ്ടതാണ്. തന്റേടത്തോടെ കാര്യങ്ങള്‍ മുന്നില്‍നിന്ന് നടത്താനുള്ള കഴിവുള്ളവരും, സ്വന്തം കാര്യസാധ്യത്തിനായി കള്ളത്തരങ്ങളും, കളവുകളും ഇവര്‍ കരുതിവയ്ക്കും. അനീതി കണ്ടാല്‍ എതിര്‍ക്കും. ജീവിതപങ്കാളിയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരും സന്താനത്തെ വരച്ചവരയില്‍ നിര്‍ത്തുന്നവരും, അതുകൊണ്ട് അവരുടെ ജീവിതരീതി താറുമാറാക്കുന്നവരും ആയിരിക്കും.

ഭാഗ്യദിനം – ശനി, വ്യാഴം

തിയതി – 8, 17, 26

രേവതി

ബുധദശയിലാണ് ജനനം, വിശാലമനസ്കരാണെന്ന് തോന്നുമെങ്കിലും കൂര്‍മ്മബുദ്ധിക്കാരാണിവര്‍. ആത്മവിശ്വാസവും തന്റേടവും വിനയവും വാക്കിലും പ്രവൃത്തിയിലും കാണാമെങ്കിലും പേടിയുള്ളവരാണിവര്‍. എല്ലാ കാര്യത്തിലും തന്‍കാര്യപെരുമ ഉള്ളവരും, എടുത്തുചാടി ചെയ്യുന്ന പ്രവൃത്തികള്‍ ഇവരെ ബലഹീനരാക്കും. ആയതിനാല്‍ ആസൂത്രിതമായും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞും പ്രവര്‍ത്തിച്ചാല്‍ വിജയമുണ്ടാകും എന്ന് സ്നേഹപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. ആരെയും പെട്ടെന്ന് വിശ്വസിച്ച്‌ പോകുന്നപോലെ പെട്ടെന്ന് ചതിയ്ക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് ഇവരുടെ ഇടപെടലുകള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി വഴികാട്ടി വേണം രക്ഷിതാക്കള്‍ വളര്‍ത്താന്‍. പുകഴ്ത്തലില്‍ വീണുപോകുന്നവരും, വിദ്യ, വിവേകം, സംസ്കാരം, ബുദ്ധി എന്നിവ ഇവരുടെ കൂടപ്പിറപ്പാണ്. അനാവശ്യമായി മറ്റുള്ളവരുടെ ജീവിതഭാരം കൂടി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നവരാണ്. അടുക്കും ചിട്ടയും വൃത്തിയും നിര്‍ബന്ധമാണ്. ഗവേഷണബുദ്ധിയുടെ ഉടമകളാണ്. പണം നോക്കാതെ ചിലവിടുന്നവരും ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ളവരും സാഹിത്യം ഗണിതം ജ്യോതിഷം രാഷ്ട്രീയം എന്നിവയില്‍ ശോഭിക്കുന്നവരും രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിവില്ലാത്തവരുമാണ്. വിവാഹജീവിതം താറുമാറാകാന്‍ സാധ്യതയുണ്ട്. ആരെയും കണ്ണടച്ച്‌ വിശ്വസിക്കില്ല. പെറ്റമ്മയെ പോലും കണ്ണടച്ച്‌ വിശ്വസിക്കില്ല. ജീവിതത്തില്‍ വഴിവിട്ട യാത്രകളും അമിതലഹരി ഉപയോഗത്തിനും സാധ്യത കാണുന്നു.

ഭാഗ്യദിനം – ബുധന്‍, വ്യാഴം

തിയതി – 5, 14, 23

നവഗ്രഹപ്രീതി വരുത്തി വിദ്യാവിജയം നേടാന്‍ എല്ലാപേരും ശ്രമിക്കേണ്ടതാണ്. ജാതകം പരിശോധിച്ച്‌ വിദ്യാകര്‍മ്മമേഖലകള്‍ വിജയത്തിലെത്താന്‍ ശ്രമിക്കണം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top