×

അനുഷ്കയുടെ ഗുസ്തി കാണാന്‍ വിരാട് എത്തിയോ?

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മയും തമ്മിലുള്ള പ്രണയ കഥകള്‍ എല്ലാവര്‍ക്കുമറിയാം. ഇടയ്ക്ക് ഇരുവരും തല്ലിപ്പിരിഞ്ഞെന്ന വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും വീണ്ടും ഇവരുടെ ബന്ധം ദൃഡമായിരിക്കുകയാണ്. ഇപ്പോള്‍ രണ്ട് പേരും ഒരുമിച്ചുള്ള ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

മസില്‍മാന്‍ സല്‍മാന്‍ഖാന്‍ നായകനായി അനുഷ്ക നായികയായ ”സുല്‍ത്താന്‍” റിലീസിംഗിന് തയാറെടുക്കുകയാണ്. സുല്‍ത്താന്‍റെ സ്പെഷ്യല്‍ സ്ക്രീനിംഗിനായി അനുഷ്ക വിരാടിനെ രഹസ്യമായി ക്ഷണിച്ചുവെന്നും ഇരുവരും മുംബൈയിലെ യാഷ്രാജ് സ്റ്റുഡിയോയില്‍ ഒരുമിച്ച്‌ പോയെന്നും ഇതിന് ദൃഷ്സാക്ഷികള്‍ ഉണ്ടെന്നുമാണ് ബോളിവുഡില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്ന ചൂടന്‍ വാര്‍ത്ത. അനുഷ്ക ചെയ്ത തകര്‍പ്പന്‍ ഗുസ്തി രംഗങ്ങള്‍ വിരാടിനെ കാണിക്കാനാണ് ക്ഷണിച്ചതെന്നും പറയുന്നു. അതേസമയം, ഇങ്ങനെയൊരു വാര്‍ത്തയെ സംബന്ധിച്ച്‌ ഔദ്യോഗികമായ അറിയിപ്പൊന്നും പുറത്തു വന്നിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top