×

കര്‍ണാടകയില്‍ സ്വകാര്യ ബസിനു തീപിടിച്ച്‌ മൂന്നുമരണം

 

ഹുബ്ബള്ളി • കര്‍ണാടകയിലെ ഹുബ്ബള്ളിക്കടുത്ത് സ്വകാര്യ ബസിനു തീപിടിച്ച്‌ മൂന്നുപേര്‍ മരിച്ചു. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 5.30 നായിരുന്നു അപകടം.

ബെംഗളൂരുവില്‍നിന്നും ധര്‍വാഡിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 18 പേരാണുണ്ടായിരുന്നത്. ബസിനു പുറകുവശത്തുനിന്നും തീ പടര്‍ന്നുപിടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top