×

ഒറ്റ ക്ലിക്കില്‍ പണമടവ്: ഫെഡറല്‍ ബാങ്കും റിലയന്‍സ് ജിയോ മണിയും കൈകോര്‍ക്കുന്നു

കൊച്ചി: ഒറ്റ ക്ലിക്കില്‍ പണമടയ്ക്കാനുതകുന്ന സേവനത്തിനായി ഫെഡറല്‍ ബാങ്കും റിലയന്‍സ് ജിയോ മണിയും കരാര്‍ ഒപ്പിട്ടു. മൊബൈലുകളില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനുതകും വിധത്തില്‍ വൈകാതെ അവതരിപ്പിക്കപ്പെടുന്ന വാലറ്റ് ആപ്ലിക്കേഷനാണ് റിലയന്‍സ് ജിയോ മണി.

ഫെഡറല്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഈ വാലറ്റില്‍ ലഭ്യമായ വിവിധ സേവനങ്ങളിലേക്ക് നേരിട്ടു പണമടയ്ക്കാനുള്ള സേവനം ലഭ്യമാകും. അതിനായി വാലറ്റില്‍ പണം നിക്ഷേപിക്കേണ്ടതില്ലെന്നതാണ് പ്രത്യേകത. സാധാരണയായി വാലറ്റില്‍ ബാലന്‍സ് നിലനിര്‍ത്താന്‍ ഇടപാടുകാര്‍ നിര്‍ബന്ധിതരാകാറുണ്ട്. എന്നാലിവിടെ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഇടപാടു നടത്തുന്നതുവരെ പണം തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍തന്നെ നിലനിര്‍ത്താന്‍ സാധിക്കും. പദ്ധതി പ്രാബല്യത്തിലായാല്‍ ഇടപാടുകാര്‍ക്ക് ഒറ്റ ക്ലിക്കില്‍തന്നെ ഒട്ടേറെ പണമിടപാടുകള്‍ നടത്താനുള്ള സൗകര്യം ലഭ്യമാകും.

ആപ്ലിക്കേഷനില്‍ ലഭ്യമായ സേവനങ്ങള്‍ ഉപയോഗിക്കാനും ബാങ്ക് അക്കൗണ്ടില്‍ പണം നിലനിര്‍ത്താനും ഈ സംവിധാനത്തിലൂടെ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശാലിനി വാര്യര്‍ പറഞ്ഞു. ഡിജിറ്റല്‍ പ്രതലത്തില്‍ ഇടപാടുകാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ബാങ്ക് ശ്രദ്ധാലുക്കളാണെന്നും ആകര്‍ഷകമായ ഒട്ടേറെ നൂതന പദ്ധതികള്‍ വൈകാതെ ഏര്‍പ്പെടുത്തുമെന്നും ശാലിനി വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top