×

ഐഎഎസുകാര്‍ ഔദ്യോഗിക വാഹനത്തിലെ കൊടി മാറ്റിയേ തീരൂ: ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം• ഐഎഎസ് ഉദ്യോഗസ്ഥരുടെ കാറിലെ കൊടി മാറ്റണമെന്ന നിര്‍ദേശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി. ഇതിനെതിരെ എന്ത് എതിര്‍പ്പ് ഉയര്‍ത്തിയിട്ടും കാര്യമില്ലെന്നും തച്ചങ്കരി മനോരമ ന്യൂസിനോട് പറഞ്ഞു. ഇതിനിടെ, ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍മാരടക്കമുള്ള ജുഡീഷ്യല്‍ ഒാഫീസര്‍മാര്‍ കാറില്‍ വച്ചിട്ടുള്ള അധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു തച്ചങ്കരി അഡ്വക്കേറ്റ് ജനറലിനു കത്തു നല്‍കി.

 

ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ പലരും ഹൈക്കോര്‍ട്ട്, കേരള സ്റ്റേറ്റ് ബോര്‍ഡുകള്‍ വച്ചിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ചുരുക്കം ചിലര്‍ ബീക്കണ്‍ ലൈറ്റും. ഇത്തരം ബോര്‍ഡുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിനു നിര്‍ദേശം നല്‍കിയ കമ്മീഷണര്‍ കാറില്‍ വയ്ക്കാവുന്ന ബോര്‍ഡിന്റ മാതൃകയും കൈമാറി. ബോര്‍ഡിന്റെ വലുപ്പം, നിറം, അക്ഷരങ്ങളുടെ കനം എന്നിവയും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കൊടി മാറ്റണമെന്ന ഗതാഗത കമ്മീഷണറുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് ഒരുവിഭാഗം െഎഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. പാലിക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കട്ടെയെന്നും ഇവര്‍ പറയുന്നു. ആദ്യം നിയമവശങ്ങള്‍ പരിശോധിക്കട്ടെ എന്നിട്ടു വനംവകുപ്പില്‍ തീരുമാനം നടപ്പാക്കാമെന്നായിരുന്നു ചീഫ് കണ്‍സര്‍വേറ്റര്‍ ഒാഫ് ഫോറസ്റ്റ് ബി.എസ്. കോറിയുടെ പ്രതികരണം.

ഗതാഗത കമ്മീഷണറുടെ നിര്‍ദേശത്തിനെതിരെ എതിര്‍പ്പുയര്‍ന്നതോടെ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും നിലപാടായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top