×

ജ്യൂസുകള്‍ക്കൊപ്പം ഗുളിക കഴിക്കുന്നത് ആപത്ത്

ജ്യൂസുകളുടെ ഒപ്പം ഗുളിക കഴിക്കുന്നത് ഹാനികരമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) റിപ്പോർട്ട്. സിട്രസ് കൂടുതലായി അടങ്ങിയിട്ടുള്ള പഴങ്ങളുടെ ജ്യുസിനൊപ്പം മരുന്ന് കഴിക്കുന്നത് ഏറെ അപകടകരമാണ്.

ഹൈപ്പർടെൻഷൻ, ഹൃദ്രോഗങ്ങൾ എന്നിവയുടെ മരുന്നുകൾ ജ്യൂസുകൾ എളുപ്പത്തിൽ വലിച്ചെടുക്കുമെന്ന് ഐഎംഎ പഠനത്തിൽ വ്യക്തമാക്കുന്നു. ഇത്തരം രോഗങ്ങൾക്കുള്ള മരുന്നുകൾ വെള്ളത്തോടൊപ്പം മാത്രമേ കഴിക്കാൻ പാടുള്ളൂ.

ഓറഞ്ച്,ആപ്പിൾ എന്നിവയുടെ ജ്യൂസുകൾ കുറച്ചു മാത്രമേ മരുന്നുകളെ വലിച്ചെടുക്കൂ.എന്നാൽ മുന്തിരി ജ്യൂസ് മരുന്നിന്‍റെ ഫലത്തെ കുറക്കുന്നതോടൊപ്പം മരുന്നുമായി പ്രവർത്തിച്ച് വിഷാംശം ശരീരത്തിൽ ഉണ്ടാകാനും ഇടയാക്കുമെന്ന് ഐഎംഎ സെക്രട്ടറി ഡോ കെ കെ അഗർവാൾ പറഞ്ഞു.

എന്‍സൈമുകളുടെ പ്രവർത്തനത്തെ മുന്തിരി ജ്യൂസ് തടസ്സപ്പെടുത്തും എന്നുള്ളതാണ് ഒരു പ്രധാന കാര്യം. ഇന്ത്യയിൽ ഇത്തരം കാര്യങ്ങൾ വളരെ കുറച്ചു ശതമാനം രോഗികൾക്കിടയില്‍ മാത്രമേ പാലിക്കപ്പെടുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top