×

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് വന്ദേഭാരത് ലോക്കോ പൈലറ്റിന്അങ്കമാലിക്കാരി ഐശ്വര്യയ്ക്ക് ക്ഷണം

ചെന്നൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് വന്ദേഭാരത് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിന് ക്ഷണം.

അങ്കമാലി മൂഴിക്കുളം സ്വദേശിയായ ഐശ്വര്യ എസ് മേനോനാണ് ക്ഷണം ലഭിച്ചത്. ചടങ്ങില്‍ ഐശ്യര്യ പങ്കെടുക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

ചടങ്ങിലേക്ക് പത്ത് ലോക്കോ പൈലറ്റുമാര്‍ക്കാണ് ക്ഷണം ഉള്ളത്. ചെന്നൈ ഡിവിഷനിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ്. മികച്ച പ്രവര്‍ത്തനത്തിന് നിരവധി തവണ റെയില്‍വേയുടെ അംഗീകാരവും ഐശ്വര്യക്ക് ലഭിച്ചിട്ടുണ്ട്.

മൂന്നാര്‍ കോളജ് ഓഫ് എന്‍ജിനിയറിങില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 2019ല്‍ ദക്ഷിണ റെയില്‍വേയില്‍ ചേര്‍ന്നത്. വന്ദേഭാരത് എക്‌സ്പ്രസ് ആരംഭിച്ചതുമുതല്‍ ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്ബത്തൂര്‍ റൂട്ടിലെ ട്രെയിനുകളാണ് ഓടിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top