×

‘മുരളി പോരാളി, വടകരയാണ് മത്സരിച്ചിരുന്നതെങ്കില്‍ മുരളി വന്‍ മാര്‍ജിനില്‍ ജയിക്കുമായിരുന്നു = മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.

മലപ്പുറം: കെ മുരളീധരനെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ മുരളീധരന്‍ നിരാശപ്പെടേണ്ടതില്ലെന്നും മുരളി മികച്ച പോരാളിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തൃശൂരില്‍ മത്സരിക്കാനുള്ള തീരുമാനം മുരളിയുടെ ത്യാഗമാണ്. വടകരയാണ് മത്സരിച്ചിരുന്നതെങ്കില്‍ മുരളി വന്‍ മാര്‍ജിനില്‍ ജയിക്കുമായിരുന്നു

. തൃശൂരില്‍ എന്‍ഡിഎ വിജയിച്ചത് എല്‍ഡ‍ിഎഫും യുഡിഎഫും ആഴത്തില്‍ പരിശോധിക്കണം. സമസ്തയിലെ ഒരു ചെറിയ വിഭാഗം തെരഞ്ഞെടുപ്പില്‍ പ്രശ്നം ഉണ്ടാക്കി വാര്‍ത്തയാക്കാന്‍ നോക്കിയതായും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

അതിനിടെ തോല്‍വിക്ക് പിന്നാലെ കെ മുരളീധരന്‍ തുറന്നുവിട്ട ആരോപണങ്ങളില്‍ വട്ടംചുറ്റുകയാണ് കോണ്‍ഗ്രസ്. തൃശൂരിലെ കുരുതിക്ക് നിന്നു കൊടുക്കേണ്ടതില്ലെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. മുരളീധരന്‍റെ മുനവച്ച ആരോപണങ്ങളോട് കരുതലോടെ മതി പ്രതികരണമെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top