×

പൈല്‍സിനും ഫിസ്റ്റുലയ്ക്കും ചികിത്സയെന്ന് ബോര്‍ഡ്, പരിശോധനയില്‍ ഞെട്ടി പൊലീസ്

തൃശൂര്‍: കുന്നംകുളം പാറേമ്ബാടത്ത് പൈല്‍സിനും ഫിസ്റ്റുലയ്ക്കും ചികിത്സ നല്‍കുന്ന കേന്ദ്രം എന്ന പേരിലാണ് റോഷ്‌നി ക്ലിനിക്ക് അറിയപ്പെട്ടിരുന്നത്.

അടുത്തിടെയായി സ്ഥാപനത്തില്‍ വ്യാജ ചികിത്സ നടക്കുന്നവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസ് സ്ഥാപനം നടത്തിപ്പുകാരനായ വ്യാജ ഡോക്ടറെ പിടികൂടി. അസം സ്വദേശിയായ പ്രകാശ് മണ്ഡല്‍ ആണ് ഡോക്ടര്‍ ചമഞ്ഞ് നാട്ടുകാരെ ചികിത്സിച്ചിരുന്നത്.

കുന്നംകുളം മേഖലയില്‍ പൈല്‍സിനും ഫിസ്റ്റുലയ്ക്കും വ്യാജ ചികിത്സ നടത്തുന്നുണ്ടെന്ന ആരോപണം കുറച്ച്‌ കാലമായി പ്രദേശവാസികള്‍ പറയുന്നുണ്ട്. ഇതനുസരിച്ച്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റോഷ്‌നി ക്ലിനിക്കില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. റോഷ്നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്.

പരാതിയെ തുടര്‍ന്ന് ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി രേഖകളും ചികിത്സയ്ക്കായി ഉപയോഗിച്ച വസ്തുക്കളും പിടികൂടി. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതി പ്രകാശ് മണ്ഡലിനെ കോടതി റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത്,സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജോസ് ചാള്‍സ്, ആശംസ് അഞ്ജലി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

അടുത്തിടെ ഇവിടെ ചികിത്സയ്‌ക്കെത്തിയ ചിലര്‍ക്ക് ഡോക്ടറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ വ്യാജനാണോയെന്ന സംശയം ബലപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് മണ്ഡലിനെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top