×

ജോൺ ബ്രിട്ടാസ് വിളിച്ചിരുന്നു; സമരം കൊടുങ്കാറ്റ് പോലെ വന്ന് മന്ദമാരുതനായി പോയി ” ’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാർ കേസ് ഒത്തുതീർപ്പാക്കാൻ മുൻകൈ എടുത്തത് സിപിഐഎമ്മെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

 

ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്ന് ജോൺ ബ്രിട്ടാസ് വിളിച്ചിരുന്നെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. ഫോൺ സംഭാഷണ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോൺ മുണ്ടക്കയം ലേഖനം എഴുതുന്നത് വരെ ഇതൊരു വിവാദമായിരുന്നില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു.

 

ചർച്ച എല്ലാവരുമായി നടത്തിയിട്ടുണ്ട്. നേതാക്കളേ തേജോവധം ചെയ്യുന്നതിനോ അവരെ ചെറുതാക്കി ജനമധ്യത്തിൽ എത്തിക്കുന്നതിനോ താത്പര്യമില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. ഒരു വിഷയം ഉണ്ടായപ്പോൾ അത് പരിഹരിക്കാൻ യുഡിഎഫ് കൂട്ടായ യത്‌നം നടത്തി അത് വിജയകരമായി. സമരം അവസാനിപ്പിക്കാൻ സുഗമമായ മാർഗം സർക്കാരും തേടിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇനി അത് കുത്തിപൊക്കി കൊണ്ടുവന്ന് ഇപ്പോൾ പ്രമുഖരന്മാരായ നിൽക്കുന്ന ആളുകളായതിനാൽ കൂടുതൽ കാര്യങ്ങൾ പറയില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു.

 

സമരം കൊടുങ്കാറ്റ് പോലെ വന്ന് മന്ദമാരുതനായി പോയി. സമരത്തിന് കൃത്യമായി യുഡിഎഫ് പ്രതികരിച്ചു സമരം തീർന്നുവെന്ന് തിരുവഞ്ചൂർ പറയുന്നു. നീണ്ടു നിൽക്കുന്ന സമരത്തെക്കുറിച്ച് അവർ പ്ലാൻ ചെയ്തിരുന്നില്ലെന്ന് അനുമാനിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top