×

രാവിലെ 6.30 ന് പ്രഭാതഭക്ഷണം ; 11 ന് ഉച്ചഭക്ഷണം വൈകിട്ട് = 5 ന് അത്താഴം തീഹാര്‍ ജയിലില്‍ കെജ്രിവാളിന്റെ ടൈം ടേബിള്‍ ഇങ്ങനെ

ദിവസവും രാവിലെ ആറരയ്ക്കാണ് തീഹാറിലെ തടവുകാർ എഴുന്നേല്‍ക്കേണ്ടത്. പ്രഭാതഭക്ഷണമായി ചായയും ഏതാനും ബ്രഡുകളുമാണ് ലഭിക്കുക. തുടർന്ന് കുളിക്കാം. കോടതിയില്‍ പോകേണ്ട ദിവസമാണെങ്കില്‍ കുളിക്ക് ശേഷം കെജ്രിവാള്‍ കോടതിയിലേക്ക് തിരിക്കും. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അഭിഭാഷക സംഘവുമായി കൂടിക്കാഴ്ച നടത്തും.

രാവിലെ 10:30-നും 11 മണിക്കും ഇടയിലാണ് ഉച്ചഭക്ഷണം. പരിപ്പ്, കറി എന്നിവയ്ക്കൊപ്പം അഞ്ച് റൊട്ടികളോ ചോറോ ആണ് ലഭിക്കുക. തുടർന്ന് മൂന്ന് മണി വരെ തടവുകാരെ സെല്ലില്‍ അടയ്ക്കും. വൈകീട്ട് 03:30-ന് ചായയും രണ്ട് ബിസ്കറ്റുകളും ലഭിക്കും. നാല് മണിക്ക് അഭിഭാഷക സംഘവുമായി കൂടിക്കാഴ്ച നടത്താം.

 

തീഹാർ ജയില്‍ | Photo: PTI

വൈകീട്ട് അഞ്ചരയ്ക്കാണ് അത്താഴം. ഉച്ചയ്ക്ക് ലഭിച്ച അതേ ഭക്ഷണമാണ് അത്താഴത്തിനുമുണ്ടാകുക. തുടർന്ന് ഏഴ് മണിയോടെ തടവുകാരെ വീണ്ടും സെല്ലിലടയ്ക്കും.

കെജ്രിവാളിന് ലഭിക്കുന്ന പരിഗണനകള്‍

ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍ അരവിന്ദ് കെജ്രിവാളിന് ജയിലില്‍ പ്രത്യേക പരിഗണനകളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അദ്ദേഹത്തിന് ടെലിവിഷൻ കാണാം എന്നത്. ഭക്ഷണം, സെല്ലില്‍ അടയ്ക്കല്‍ പോലെ ജയിലിലെ മുൻനിശ്ചയിച്ച കാര്യങ്ങളുടെ സമയത്ത് ഒഴികെയുള്ള സമയങ്ങളിലാണ് അദ്ദേഹത്തിന് ടി.വി. കാണാൻ കഴിയുക. വാർത്താ, വിനോദ, കായിക ചാനലുകള്‍ ഉള്‍പ്പെടെ ഇരുപതോളം ചാനലുകളാണ് അനുവദിക്കപ്പെട്ടത്.

അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജയിലില്‍ 24 മണിക്കൂറും ഡോക്ടറുടേയും ആരോഗ്യപ്രവർത്തകരുടേയും സേവനം ലഭ്യമാണ്. പ്രമേഹരോഗിയായ അരവിന്ദ് കെജ്രിവാളിന് തടവുകാലത്തും കൃത്യമായ ഇടവേളകളില്‍ പരിശോധന ആവശ്യമാണ്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാറിലേക്ക് അയക്കുന്നതിന് മുമ്ബായി കെജ്രിവാള്‍ കോടതിയോട് ചില ആവശ്യങ്ങള്‍ അഭ്യർഥിച്ചിരുന്നു. അഞ്ച് ആവശ്യങ്ങളാണ് വീഡിയോ കോണ്‍ഫറൻസ് വഴി ഹാജരായ അഭിഭാഷകർ മുഖേന അദ്ദേഹം കോടതിയെ അറിയിച്ചത്. മരുന്നുകള്‍ ലഭ്യമാക്കണം, ഭഗവദ് ഗീത, രാമായണം, മാധ്യമപ്രവർത്തക നീരജ ചൗധരി എഴുതിയ How Prime Ministers Decide എന്നീ മൂന്ന് പുസ്തകങ്ങള്‍ ജയിലിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണം, ധരിച്ചുകൊണ്ടിരിക്കുന്ന വിശ്വാസപരമായ ലോക്കറ്റ് ധരിക്കാൻ അനുവദിക്കണം, പ്രമേഹരോഗിയായതിനാല്‍ പ്രത്യേക ഭക്ഷണം അനുവദിക്കണം, ജയിലില്‍ ഒരു മേശയും കസേരയും അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് കെജ്രിവാള്‍ കോടതിക്ക് മുമ്ബാകെ ഉന്നയിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top