×

ഇടുക്കിയില്‍ അപരന്‍മാര്‍ ഇല്ല ; 8 പേര്‍ മാത്രം ; കേസുകളുടെ വിവരങ്ങൾ മൂന്ന് പ്രാവശ്യം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണ

ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എട്ട് സ്ഥാനാർത്ഥികൾ രംഗത്ത്. 12 പേരാണ് പത്രിക സമർപ്പിച്ചിരുന്നത് . സൂക്ഷ്മ പരിശോധനയിൽ 4 സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളി. ഡമ്മി സ്ഥാനാർത്ഥികളുടെ പത്രികകളും തള്ളിയവയിൽപ്പെടും.

മണ്ഡലം വരണാധികാരിയും ജില്ലാ കലക്ടറുമായ ഷീബ ജോർജ്ജിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടപടികൾ പൂർത്തിയാക്കിയത്. സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ച ക്രമത്തിലായിരുന്നു പരിശോധന. ഏപ്രിൽ 8 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അതിന് ശേഷം മണ്ഡലത്തിലെ അന്തിമ സ്ഥാനാർത്ഥി പട്ടിക നിലവിൽ വരും.

ഇടുക്കി മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പട്ടിക ചുവടെ

1. അഡ്വ. ജോയ്സ് ജോർജ് (സി പി ഐ (എം))
2. അഡ്വ. ഡീൻ കുര്യാക്കോസ് ( ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
3 .റസൽ ജോയ് (ബഹുജൻ സമാജ് പാർട്ടി)
4. സജി ഷാജി ( വിടുതലൈ ചിരുതൈകൾ കച്ചി)
5 .അഡ്വ. സംഗീത വിശ്വനാഥൻ (ഭാരത് ധർമജന സേന )
6 .ജോമോൻ ജോൺ (സ്വതന്ത്രൻ)
7 .മനേഷ് (സ്വതന്ത്രൻ)
8 .പി കെ സജീവൻ ( (സ്വതന്ത്രൻ)

കേസ് വിവരം: മൂന്ന് തവണ അറിയിപ്പു നൽകണം

ബാലറ്റ് പേപ്പറിൽ പ്രദർശിപ്പിക്കേണ്ട സ്ഥാനാർത്ഥികളുടെ പേര് കൃത്യമായി നൽകണമെന്നും സ്ഥാനാർത്ഥികൾ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ മൂന്ന് പ്രാവശ്യം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും വരണാധികാരികൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് നിർദേശം നൽകി. ആദ്യ പരസ്യം ഏപ്രിൽ 9 മുതൽ 12 വരെയും , രണ്ടാമത്തേത് ഏപ്രിൽ 13 മുതൽ 16 വരെയും ,മൂന്നാമത്തേത് ഏപ്രിൽ 17 മുതൽ 24 വരെയുള്ള തീയതികളിലുമാണ് പ്രസിദ്ധീകരിക്കേണ്ടത്.

പെരുമാറ്റച്ചട്ടം പാലിക്കണം, ചിഹ്നം 8 ന്

പൊതുസ്ഥലങ്ങളിൽ പോസ്റ്റർ/ബാനർ തുടങ്ങിയവ പ്രദർശിപ്പിക്കരുതെന്നും ഹരിത പെരുമാറ്റ ചട്ടം പാലിച്ച് മാതൃകാപരമായ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കണമെന്നും വരണാധികാരി നിർദ്ദേശിച്ചു . ഏപ്രിൽ എട്ടിന് വൈകിട്ട് 3ന് ചിഹ്നങ്ങൾ നൽകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top