×

ട്വന്റി ട്വന്റിയുടെ 80 ശതമാനം വിലക്കുറവുള്ള മെഡിക്കല്‍ സ്റ്റോര്‍ റിട്ടേണിംഗ് ഓഫീസര്‍ അടച്ചുപൂട്ടി.

കൊച്ചി: വൻ വിലക്കുറവില്‍ ട്വന്റി ട്വന്റി പാര്‍ട്ടി ഭരിക്കുന്ന കിഴക്കമ്ബലത്ത് ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടി.

ഇക്കഴിഞ്ഞ 21നാണ് കിഴക്കമ്ബലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷമാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ എറണാകുളം കലക്ടര്‍ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാൻ ഉത്തരവിട്ടത്.

ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം പിൻവലിക്കാനും ഉത്തരവില്‍ പറയുന്നു.

80 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന വാഗ്ദാനത്തിലാണ് മെഡിക്കല്‍ സ്റ്റോര്‍ ആരംഭിച്ചത്. ട്വന്റി ട്വന്റി ചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴില്‍ കിറ്റക്സ് കമ്ബനിയുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റെയും മെഡിക്കല്‍ സ്റ്റോറിന്റെയും പ്രവര്‍ത്തനം എന്ന് കണ്ടെത്തി. ഇരു ഭാഗത്തിന്റെയും വാദം കേട്ട റിട്ടേണിങ് ഓഫീസര്‍ ട്വന്റി ട്വന്റിയുടെ ചിഹ്നം തന്നെയാണ് മെഡിക്കല്‍ സ്റ്റോറുള്‍പ്പെട്ട ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റേതെന്നും ബില്ലിലും ഇവയുണ്ടെന്നും കണ്ടെത്തി.

എല്ലാ പ്രവർത്തനങ്ങള്‍ക്കും പാര്‍ട്ടിയുടെ നേതൃത്വം വഹിക്കുന്ന സാബു എം. ജേക്കബ് തന്നെയാണെന്ന് കണ്ടെത്തിയ കലക്ടര്‍, ഇവയെല്ലാം തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും വിലയിരുത്തി. പിന്നാലെയാണ് മാര്‍ച്ച്‌ 21 ന് ഉദ്ഘാടനം ചെയ്ത മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാൻ ഉത്തരവിട്ടത്. കിഴക്കമ്ബലം സ്വദേശികളായ രണ്ട് പേരാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനത്തിനെതിരെ പരാതി നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top