×

വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

ടുക്കി: വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു. അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപമുണ്ടാ‌യ അപകടത്തില്‍ ഒരു വയസുകാരന്‍ തന്‍വിക്, തേനി സ്വദേശി ഗുണശേഖരന്‍ (75), ഈറോഡ് സ്വദേശി പി.കെ.സേതു(45) എന്നിവരാണ് മരിച്ചത്.
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലര്‍ മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു
മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. അപകടത്തില്‍ പതിനാലുപേർക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരികളുമാ‌യെത്തിയ വാഹനമാണ് ഇന്ന് വൈകുന്നേരം അഞ്ചിന് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെ‌യും നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.

തിരുനല്‍വേലിയിലെ പ്രഷർകുക്കർ കമ്ബനിയില്‍ ജോലി ചെയ്യുന്നവർ വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടമുണ്ടായത്.

ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top