×

താൻ എന്തെങ്കിലും ചെയ്താല്‍ അതിന്റെ ഉത്തരവാദി സെക്രട്ടറി’; ആത്മഹത്യ ചെയ്ത ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്‌പെക്ടറുടെ ശബ്ദ രേഖ പുറത്ത്

കോഴിക്കോട്: ഓ‌ർക്കാട്ടേരി ചെക്യാട് പ‌ഞ്ചായത്തിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടർ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണം.

താൻ എന്തെങ്കിലും ചെയ്താല്‍ അതിന്റെ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്ന് പ്രിയങ്ക (26) പറയുന്ന ശബ്ദ രേഖ പുറത്തുവന്നിട്ടുണ്ട്.

'താൻ എന്തെങ്കിലും ചെയ്താല്‍ അതിന്റെ  ഉത്തരവാദി സെക്രട്ടറി'; ആത്മഹത്യ ചെയ്ത  ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്‌പെക്ടറുടെ ശബ്ദ രേഖ പുറത്ത്

 

കഴിഞ്ഞ ദിവസം രാവിലെ മുറി തുറക്കാത്തതിനാല്‍ അമ്മ ബഹളം വച്ചതിനെ തുടർന്ന് പരിസരവാസികള്‍ എത്തി വാതില്‍ തുറന്നപ്പോളാണ് തൂങ്ങി മരിച്ച നിലയില്‍ പ്രിയങ്കയെ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മുറിയില്‍ നിന്ന് കുറിപ്പും കണ്ടെത്തി. അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തുവെന്നും പ്രിയങ്കയുടെ പുറത്തുവന്ന ശബ്ദ രേഖയില്‍ പറയുന്നു. എന്നാല്‍ അവധി അപേക്ഷ നിരസിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. പുറത്തുവന്ന ശബ്ദ രേഖയിലും ലഭിച്ച കുറിപ്പിലും സെക്രട്ടറിയെക്കുറിച്ചുള്ള പരാമ‌ർശം ഉണ്ട്.

ജനുവരിയില്‍ രാജിവയ്ക്കാനിരുന്ന തന്നോട് മാർച്ചില്‍ അവധി തരാമെന്ന് ഭീഷണിപ്പെടുത്തും പോലെ പറഞ്ഞെന്ന് കത്തിലുണ്ട്. മാർച്ചില്‍ അവധി ചോദിച്ചപ്പോള്‍ 23 മുതല്‍ എടുത്തോയെന്നും ഇപ്പോള്‍ ചോദിച്ചപ്പോള്‍ അവധി തരില്ലെന്നാണ് പറഞ്ഞതെന്നും കുറിപ്പില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top