×

” മന്ത്രിമാർ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ് ? മരപട്ടിയുടെ മൂത്രം വീഴുമെന്നതിനാല്‍ വെള്ളം എപ്പോഴും അടച്ചുവെച്ചിരിക്കുകയാണ്”.”

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചുവെച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഐ.എ.എസ് ഉദ്യോഗസ്ഥർക്കുള്ള ഓഫീസേഴ്സ് എൻക്ലേവിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വലിയ സൗകര്യങ്ങളോടെയാണ് മന്ത്രിമാർ താമസിക്കുന്നതെന്നാണല്ലോ ജനങ്ങളൊക്കെ കരുതുന്നത്ത്. ആ മന്ത്രിമാർ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷർട്ടൊക്കെ ഇസ്തിരിയിട്ട് വച്ചുവെന്ന് കരുതുക. കുറച്ച്‌ കഴിയുമ്ബോള്‍ അതിന്റെ മേല്‍ വെള്ളം വീഴും. ഏതാ വെള്ളം. മരപട്ടിയുടെ മൂത്രം.

മരപട്ടിയുടെ മൂത്രം വീഴുമെന്നതിനാല്‍ വെള്ളം എപ്പോഴും അടച്ചുവെച്ചിരിക്കുകയാണ്. എന്തിനും അനാവശ്യമായ വിവാദങ്ങള്‍ ഉയർത്തിക്കൊണ്ട് വരുന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിവാദങ്ങള്‍ നടന്നോട്ടെ. ആവശ്യമായ കാര്യങ്ങള്‍ നടക്കുന്നതാണ് പ്രധാനം. പ്രശസ്തമായ ഗസ്റ്റ് ഹൗസുകളുടെ അവസ്ഥ എന്താണ്. കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്, പിണറായി വിജയൻ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top