×

തന്നാലാകും വിധം ആക്രമണത്തെ ചെറുത്തുനിന്ന ലിജി ദാസിന് ബോചെ പുതിയ മാല നല്‍കി. 

ധീരതയ്ക്ക് ബോചെയുടെ സ്വര്‍ണ്ണമാല
നെയ്യാറ്റിന്‍കര: ബൈക്കിലെത്തിയ കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തിന് ഇരയായി സ്വര്‍ണ്ണമാല നഷ്ടപ്പെട്ട ലിജി ദാസിന് ബോചെ പുതിയ മാല നല്‍കി.
നഷ്ടപ്പെട്ട ആറര പവന്റെ മാലയുടെ സ്ഥാനത്ത് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫണ്ട്  ഉപയോഗിച്ച് വാങ്ങിയ ഏഴ് പവന്റെ 916 സ്വര്‍ണ്ണമാലയാണ് കോ-ഓര്‍ഡി നേറ്റര്‍മാരായ അനി, ജ്യോതി എന്നിവര്‍ ലിജിയുടെ വീട്ടിലെത്തി  കൈമാറിയത്.
  തന്നാലാകും വിധം ആക്രമണത്തെ ചെറുത്തുനിന്ന ലിജിയുടെ മനോധൈര്യത്തിനുള്ള പ്രോത്സാഹന സമ്മാനമാണ് ഈ സ്വര്‍ണ്ണമാല.
   യുകെയിലുള്ള ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഷിബു മുഖേനയാണ്  ഈ സംഭവം ബോചെ അറിഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top