×

കുരുന്നുകളുടെ വിമാനയാത്ര യാഥാര്‍ത്ഥ്യമാക്കി ബോചെ.

കുരുന്നുകളുടെ സ്വ്പനത്തിന് ചിറക് നല്‍കി ബോചെ
കോട്ടയം മാങ്ങാനം പുതുശ്ശേരി സിഎംഎസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാല സ്വപ്നമായ വിമാനയാത്ര യാഥാര്‍ത്ഥ്യമാക്കി ബോചെ. വിമാനയാത്ര ചെയ്യാനുള്ള കുട്ടികളുടെ ആഗ്രഹം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ വഴി അറിഞ്ഞ ബോചെ, തിരഞ്ഞെടുത്ത 21 കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും ഉള്‍പ്പെടെ 30 പേര്‍ അടങ്ങുന്ന സംഘത്തിന് ബോചെ ടൂര്‍സ് ആന്റ് ട്രാവല്‍സ് വഴി വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കുകയായിരുന്നു.
ഇതേ വിമാനത്തില്‍ കുട്ടികളോടൊപ്പം കളിയും ചിരിയുമായി ബോചെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും തലസ്ഥാനത്തേക്ക് പറന്നു. യാത്രയ്ക്ക് ശേഷം ബോചെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിമാനത്താവളത്തില്‍ കുട്ടികള്‍ ബോചെയ്ക്ക് പൂച്ചെണ്ടുകള്‍ നല്‍കി ആവേശകരമായ സ്വീകരണം നല്‍കി.
കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു. ഈ ആശയമാണ് വിമാനയാത്രയിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top