×

ഞാൻ സ്ത്രീകള്‍ക്ക് 1000 രൂപ എല്ലാ മാസവും നല്‍കുന്നു. ബിജെപി അവർക്കായി എന്താണ് ചെയ്തത്? =മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറഞ്ഞുനടന്നാല്‍ ഭർത്താവിന് അത്താഴം കൊടുക്കരുതെന്ന് ആം ആദ്മി പാർട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.

ഡല്‍ഹി ടൗണ്‍ഹാളില്‍ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച ‘മഹിളാ സമ്മാൻ സംറ്രോഹ് പരിപാടിക്കിടെയാണ് കെജ്‌രിവാള്‍ രസകരമായി വോട്ട് ചോദിച്ചത്. ‘പല പുരുഷന്മാരും പ്രധാനമന്ത്രി മോദിയുടെ പേര് പറഞ്ഞു നടക്കും. പക്ഷേ നിങ്ങള്‍ അവരെ ശരിയാക്കണം. നിങ്ങളുടെ ഭർത്താവ് മോദിയുടെ പേര് പറഞ്ഞാല്‍, അത്താഴം തരില്ലെന്ന് പറയണം’ കെജ്‌രിവാള്‍ പറഞ്ഞു. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വനിതകള്‍ക്കും ഡല്‍ഹി സർക്കാർ മാസംതോറും ആയിരം രൂപ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ചടങ്ങ് നടന്നത്. 2024-25 ബജറ്റിലാണ് പുതിയ പദ്ധതി ആം ആദ്മി സർക്കാർ പ്രഖ്യാപിച്ചത്.

തന്നെയും ആം ആദ്മി പാർട്ടിയെയും പിന്തുണയ്ക്കുമെന്ന് സത്യം ചെയ്യാൻ കുടുംബാംഗങ്ങളോട് ആവശ്യപ്പെടണമെന്ന് അരവിന്ദ് കെജ്രിവാള്‍ സ്ത്രീകളോട് പറഞ്ഞു. ‘നിങ്ങളുടെ സഹോദരൻ കെജ്രിവാള്‍ മാത്രമേ നിങ്ങളോടൊപ്പം നില്‍ക്കൂ’ എന്ന് ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഞാൻ അവരുടെ വൈദ്യുതി സൗജന്യമാക്കിയെന്നും ബസ് ടിക്കറ്റുകള്‍ സൗജന്യമാക്കിയെന്നും പറയൂ, ഇപ്പോള്‍ ഞാൻ സ്ത്രീകള്‍ക്ക് 1000 രൂപ എല്ലാ മാസവും നല്‍കുന്നു. ബിജെപി അവർക്കായി എന്താണ് ചെയ്തത്? പിന്നെ എന്തിനാണ് ബിജെപിക്ക് വോട്ട്? ഇത്തവണ കെജ്‌രിവാളിന് വോട്ട് ചെയ്യുക’ എഎപി മേധാവി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ ഇതുവരെ തട്ടിപ്പാണ് നടന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി വിമർശിച്ചു.

‘പാർട്ടികള്‍ ഒരു സ്ത്രീക്ക് ചില പദവികള്‍ നല്‍കി സ്ത്രീകളെ ശാക്തീകരിച്ചുവെന്ന് പറയുന്നു. സ്ത്രീകള്‍ക്ക് സ്ഥാനങ്ങള്‍ ലഭിക്കരുതെന്ന് ഞാൻ പറയുന്നില്ല, അവർക്ക് വലിയ സ്ഥാനങ്ങളും അവസരങ്ങളുമാണ് ലഭിക്കേണ്ടത്. അവർക്ക് എല്ലാം ലഭിക്കണം.

 

പക്ഷേ, രണ്ടോ നാലോ സ്ത്രീകള്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ. ബാക്കി സ്ത്രീകള്‍ക്ക് എന്ത് കിട്ടും?’ കെജ്രിവാള്‍ ചോദിച്ചു. തന്റെ സർക്കാരിന് കീഴിലുള്ള പുതിയ പദ്ധതി ‘മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന’ യഥാർത്ഥ ശാക്തീകരണം കൊണ്ടുവരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

‘പണമുണ്ടായാല്‍ ശാക്തീകരണം സംഭവിക്കും, ഓരോ സ്ത്രീക്കും ഓരോ മാസവും 1000 രൂപ ലഭിക്കുമ്ബോള്‍ യഥാർത്ഥ ശാക്തീകരണം സംഭവിക്കും’ അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പരിപാടിയായിരിക്കും ഈ പദ്ധതിയെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top