×

പാലക്കാട് പൊലീസ് സ്റ്റേഷനില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ യുവാവ്; 95 ശതമാനം പൊള്ളലോടെ ആശുപത്രിയില്‍

പാലക്കാട്: പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ യുവാവ്. പാലക്കാട് ആലത്തൂർ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലുള്ളില്‍ കടന്ന് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

പാലക്കാട് കാവശേരി സ്വദേശി രാജേഷാണ് (30) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്നുച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി രണ്ട് മക്കളുടെ അമ്മയായ യുവതി പരാതി നല്‍കിയതിന്റെ പേരില്‍ രാജേഷിനെ ഇന്നുരാവിലെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. പരാതി പിന്നീട് ഒത്തുതീർപ്പാക്കുകയും ചെയ്തു. സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് നിഗമനം.

രാജേഷിന് 95 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നല്‍കുന്ന വിവരം. ആലത്തൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷിനെ തൃശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top