×

ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ സിപിഐഎമ്മില്‍; സ്വീകരിച്ച്‌ എം വി ഗോവിന്ദൻ

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീർ സിപിഐഎമ്മില്‍ ചേർന്നു. പാർട്ടിയോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചെത്തിയ നസീറിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിച്ചു.

30 വർഷത്തോളം ബിജെപി അംഗമായിരുന്ന നസീറിനെ എകെജി സെൻ്ററില്‍ വച്ച്‌ ഷാള്‍ അണിഞ്ഞാണ് സിപിഐഎം പാർട്ടി സ്വീകരിച്ചത്. മന്ത്രി പി രാജീവ്, മുഹമ്മദ് റിയാസ്, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.

ന്യൂനപക്ഷങ്ങളോട് ബിജെപി നല്ല രീതിയില്‍ അല്ല പെരുമാറുന്നതെന്നും അതുകൊണ്ടാണ് പാർട്ടി വിടുന്നതെന്നും എ കെ നസീർ പറഞ്ഞു. മതനിരപേക്ഷ പുരോഗമന രാഷ്ട്രീയ ചേരിയിലേക്ക് കടന്നുവന്ന നസീറിന് മന്ത്രി രാജീവ് അഭിവാദ്യങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ഗീയതയുടെ പാളയത്തിലേക്ക് നിരന്തരം ചേര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിപിഐഎം ഇതിനെ തുടര്‍ച്ചയായി ചെറുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ സിപിഐഎമ്മില്‍; സ്വീകരിച്ച്‌ എം വി ഗോവിന്ദൻ

 

മറ്റ് സംസ്ഥാനങ്ങളിലേത് പോലെതന്നെ കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപിയായി മാറുകയാണെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. ബിജെപി മെഡിക്കല്‍ കോഴ വിവാദത്തില്‍ അന്വേഷണ കമ്മീഷന്‍ അംഗമായിരുന്നു. സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ നസീറിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top