×

നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം; ” ഇനി ഇത് ആവർത്തിക്കരുതെന്ന് കാട്ടി നോട്ടീസ്.”

തൃശൂർ: നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഉപയോഗിച്ചതിന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്.

തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച്‌ സിപിഐയ്ക്ക് നോട്ടീസ് നല്‍കി. ഇനി ഇത് ആവർത്തിക്കരുതെന്ന് കാട്ടിയാണ് നോട്ടീസ്.

 

ടൊവിനോയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിന്മേലാണ് നടപടി. വി എസ് സുനില്‍കുമാറിന്റേയും സിപിഐ ജില്ലാ സെക്രട്ടറിയുടെയും വിശദീകരണം കേട്ട ശേഷമാണ് നോട്ടീസ് അയച്ചത്.

താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസിഡറാണെന്നും തന്റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കരുതെന്നും അത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിഎസ് സുനില്‍കുമാർ ഒരുമിച്ചുള്ള ചിത്രം പിൻവലിച്ചത്. ഇതിന് പിന്നാലെ സുനില്‍കുമാറിനെതിരെ എൻഡിഎ കളക്ടർക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചത്. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സുനില്‍കുമാർ പ്രതികരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top