×

യുദ്ധക്കളത്തില്‍ നിന്ന് ഓടിപ്പോകുന്ന ഭീരുവാണ് അശോക് ചവാന്‍ – രമേശ് ചെന്നിത്തല

മുംബൈ: മഹാരാഷ്‌ട്ര കോണ്‍ഗ്രസ് ഇൻ ചാർജ് രമേശ് ചെന്നിത്തലയ്‌ക്ക് മറുപടിയുമായി ബിജെപി നേതാവ് അശോക് ചവാൻ. അശോക് ചവാന് കോണ്‍ഗ്രസ് എല്ലാം നല്‍കി എന്നതുപോലെ ചവാനും കോണ്‍ഗ്രസിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

2010ല്‍ 82 എംഎല്‍എമാരുടെ ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രിയായത്. മഹാരാഷ്‌ട്രയില്‍ സർക്കാരിനെ തിരികെ കൊണ്ടുവരാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.

ഇതെല്ലാം ചെയ്തിട്ടും പ്രശ്നങ്ങള്‍ ഒഴിഞ്ഞില്ല. തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പാർട്ടികളെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയാണ് വേണ്ടത്. എന്റെ സത്യസന്ധതയെ ആർക്കും സംശയിക്കാനാവില്ല. സേവനങ്ങള്‍ അംഗീകരിക്കണമെന്നും തനിക്ക് പരാതികളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചവാനെ രണ്ട് തവണ മുഖ്യമന്ത്രിയാക്കിയതും 15 വർഷം മന്ത്രിയാക്കിയതും കോണ്‍ഗ്രസാണെന്നും യുദ്ധക്കളത്തില്‍ നിന്ന് ഓടിപ്പോകാൻ ശ്രമിക്കുന്ന ഭീരുവാണ് അശോക് ചവാനെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എതിരാളികളുമായി ചേർന്ന് ചവാൻ കോണ്‍ഗ്രസിനെ പിന്നില്‍ നിന്നും കുത്തിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top