×

പാകിസ്താൻ ഇന്ധന വില വീണ്ടും കുത്തനെ കൂട്ടി ; പെട്രോള്‍ ലിറ്ററിന് 270 കടന്നു,

സ്ലാമബാദ്: പിടിച്ചുനില്‍ക്കാൻ വഴിയില്ലാതായതോടെ ഇന്ധനവില കുത്തനെ കൂട്ടി പാകിസ്താൻ സർക്കാർ. പുതുക്കിയ വില ഇന്ന് രാവിലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

വില കൂട്ടിയ വിവരം ധനവകുപ്പ് എക്സില്‍ പങ്കുവച്ച പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ഓയില്‍ ആൻഡ് ഗ്യാസ് റഗുലേറ്ററി അതോറിറ്റിയുടെ ശുപാർശയിലാണ് വിലയയുയർത്തിയത്. 13.55 രൂപയാണ് കുത്തനെ പെട്രോളിന് കൂട്ടിയത്. ഇതോടെ 259.34 ലായിരുന്ന വില 272.89 ആയി ഉയർന്നു. ഡീസലിനും വില വർദ്ധനയുണ്ട്.

276.21 ആയിരുന്നു ഹൈസ്പീഡ് ഡീസലിന്റെ വില 2.75 കൂടി വർദ്ധിപ്പിച്ച്‌ 278.86 ആക്കി. 5-9 രൂപവരെ കൂട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്ബോഴാണ് സർക്കാരിന്റെ അപ്രതീക്ഷിത തിരിച്ചടി. അന്താരാഷ്‌ട്ര മാർക്കറ്റിലെ വില മാറുന്നതാണ് വില വർദ്ധനവിന് കാരണമെന്നാണ് പാകിസ്താൻ സർക്കാരിന്റെ വിശദീകരണം.

പാക് ഭരണഘടന അനുവദിക്കുന്ന ഏറ്റവും ഉയർന്ന നികുതിയായ 60 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. ഇതിലൂടെ വരുന്ന സാമ്ബത്തിക വർഷത്തില്‍ 869 ബില്യണ്‍ വരുമാനമാണ് പാകിസ്താൻ ലക്ഷ്യമിടുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top