×

ശബരിമലയ്ക്ക് പോകും വഴി പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും ലോട്ടറിയെടുത്തു ; ഒന്നാം സമ്മാനം 20 കോടി ലഭിച്ചു 45 ലക്ഷത്തില്‍ നിന്നും ആ ഭാഗ്യവാന്‍ ഇത്

തിരുവനന്തപുരം: ക്രിസ്മസ് – പുതുവര്‍ഷ ബമ്ബര്‍ നേടിയ ഇരുപതുകോടിയുടെ മഹാഭാഗ്യവാനെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ യുവാവാണ് സമ്മാനര്‍ഹമായ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയത്.

ശബരിമല തീര്‍ഥാടനത്തിനെത്തിയപ്പോഴാണ് 33കാരനായ ബിസിനസുകാരന്‍ ലോട്ടറി എടുത്തത്.

പാലക്കാടുള്ള വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ പി ഷാജഹാന്‍ തിരുവനന്തപുരം സ്വദേശിക്ക് വിറ്റ ടിക്കറ്റിനാണ് ബമ്ബര്‍ അടിച്ചത്. തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി കടയിലാണ് ഈ ടിക്കറ്റുകള്‍ വില്‍പന നടത്തിയത്.

45 ലക്ഷത്തോളം ക്രിസ്തുമസ് പുതുവത്സര ബമ്ബര്‍ ടിക്കറ്റുകളാണ് സംസ്ഥാനത്തുടനീളം വില്‍പ്പന നടന്നത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഓണം ബമ്ബര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ബമ്ബര്‍ ടിക്കറ്റാണ് ക്രിസ്തുമസ് പുതുവത്സര ബംപര്‍. ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കുന്ന രണ്ടാം സമ്മാനവും ക്രിസ്മസ് ബമ്ബറിനുണ്ടായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top