×

മലപ്പുറത്തിനും പൊന്നാനിക്കും പുറമേ കണ്ണൂര്‍ കൂടി വേണം = ലീഗ് ഇല്ലെങ്കില്‍ ജൂലൈയിലെ രാജ്യസഭാ സീറ്റ് ഉറപ്പ് വേണം

മലപ്പുറം, പൊന്നാനി മണ്ഡലങ്ങള്‍ക്ക് പുറമെ, വയനാട്, കണ്ണൂര്‍ സീറ്റുകളിലേതെങ്കിലും ഒന്നാണ് ലീഗ് ലക്ഷ്യം വയ്ക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിക്ക് മല്‍സരിക്കാനാണെങ്കില്‍ വയനാടിന്‍റെ മേല്‍ ലീഗ് സമ്മര്‍ദം തുടരില്ല. പക്ഷേ പകരം കണ്ണൂര്‍ വേണം.

ലീഗിന്‍റെ യഥാര്‍ഥ ലക്ഷ്യം രണ്ടാം രാജ്യസഭാ സീറ്റാണെന്ന സൂചന ശക്തമാണ്. കാരണം മൂന്നാം ലോക്സഭാ സീറ്റ് യുഡിഎഫ് അംഗീകരിക്കില്ലെന്ന് ലീഗിനറിയാം. കാരണം പഴയ അഞ്ചാം മന്ത്രി വിവാദം പോലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തെപ്പോലും അത് ബാധിച്ചേക്കാം. പകരം ജൂലൈയില്‍ ഒഴിവു വരുന്ന 3 രാജ്യസഭാ സീറ്റുകളില്‍ യുഡിഎഫിന് വിജയിക്കാന്‍ കഴിയുന്ന ഏക സീറ്റാണ് ലീഗ് ലക്ഷ്യം വയ്ക്കുന്നത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top