×

കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു ; കെ എൻ ബാലഗോപാൽ

സംസ്ഥാനത്തിന് നൽകാനുള്ള കേന്ദ്ര വിഹിതം കിട്ടണമെങ്കിൽ കേരളം നൽകിയ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തരാനുള്ള തുക വളരെ വലുതാണ്.

 

എന്നാൽ ന്യായമായത് പോലും കിട്ടുന്നില്ല. മാർച്ച് 6, 7 തീയതികളിൽ കേസ് കോടതി പരിഗണിക്കും. ഹർജി പിൻവലിച്ചാലേ വിഹിതം തരികയുള്ളു എന്ന് പറയുന്നത് ശരിയല്ല. ഹർജി ഇല്ലെങ്കിലും തരാനുള്ളത് കേന്ദ്രം തരേണ്ടതാണ്. അർഹതപ്പെട്ടതും അവകാശപ്പെട്ടതുമാണ് നമ്മൾ ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

സംസ്ഥാനങ്ങൾ ശക്തമായി പ്രതിഷേധിക്കേണ്ട സാഹചര്യത്തിലേക്ക് പോയിരിക്കുകയാണ്. പല സംസ്ഥാനങ്ങൾക്കും കേന്ദ്ര അവഗണനയുടെ പ്രശ്‌നമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും അല്ലാത്ത സംസ്ഥാനങ്ങളും എന്ന രീതിയിലാണ് കാര്യങ്ങൾ. ബിജെപി പറയുന്നതാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിയമസഭയിൽ പറയുന്നത്. കോൺഗ്രസ് അധ്യക്ഷനും കർണാടക നേതാക്കൾക്കും വ്യത്യസ്ത അഭിപ്രായമാണ്. കോൺഗ്രസിന്റെ ഈ നിലപാട് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top