×

‘തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എക്സാലോജികിനെതിരായ ആരോപണം’; പിന്നിൽ ഗൂഢാലോചനയും തിരക്കഥയുമെന്ന് എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എക്സാലോജികിനെതിരായ ആരോപണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിന്നിൽ ഗൂഢാലോചനയും തിരക്കഥയുമുണ്ട്. മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനാണ് ശ്രമം.

പല തവണ ചർച്ച ചെയ്തതാണ് ഇത്. ഡൽഹി സമരം ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ ആകർഷിച്ചു. കോൺഗ്രസിൻ്റെ പാപ്പരത്തം തുറന്നു കാട്ടാനായി എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

രണ്ട് കമ്പനികൾ തമ്മിലുള്ള കാര്യമാണ് ഇത്. മുഖ്യമന്ത്രിയിലേക്ക് ഇത് എത്തിക്കാൻ ബിജെപി ശ്രമം നടത്തുന്നു. ഹൈക്കോടതിയിൽ അന്വേഷണം സംബന്ധിച്ച കേസ് നടക്കുകയാണ്.

ഇതിനിടയിലാണ് ഷോൺ ജോർജിൻ്റെ പരാതി. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ഇവർ ബിജെപിയിൽ ചേർന്ന ദിവസമാണ് എസ്.എഫ്.ഐ.ഒയുടെ അന്വേഷണം പ്രഖാപിക്കുന്നത്. വാർത്ത സൃഷ്ടിക്കാനുള്ള രാഷ്ട്രീയമായ ശ്രമമാണിത്.

 

ഇതിന് പിന്നിൽ ഗൂഢാലോചനയും തിരക്കഥയും ഉണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇത് കൂടും. ഇനിയും കഥകളുണ്ടാകും. ഇതിനെ നേരിട്ട് മുന്നോട്ട് പോകും. കെ.എസ്.ഐ.ഡി.സിക്ക് ഓഹരിയുള്ള സ്ഥാപനങ്ങളിലെ പ്രവർത്തനം സർക്കാരിന് അറിയേണ്ടതില്ല.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top