×

5 മാസത്തെ കുടിശിഖയഖയ്‌ക്കൊപ്പം പ്രതി മാസം 100 രൂപ കൂട്ടുമോ ? ബാലഗോപാലിന്റെ ബജറ്റ് നാളെ

തിരുവനന്തപുരം : കേരളം ചരിത്രത്തിലില്ലാത്ത വിധം സാമ്ബത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ, രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ്‌ നാളെ ധനമന്ത്രി കെ.എന്‍.

ബാലഗോപാല്‍ അവതരിപ്പിക്കും. ജി.എസ്‌.ടിയുടെ വരവോടെ പരിമിതസാമ്ബത്തികസ്വാതന്ത്ര്യം മാത്രമുള്ള സംസ്‌ഥാനത്തിനു സ്‌ഥിരം മേഖലകളില്‍നിന്നല്ലാതെ മറ്റ്‌ വരുമാനസ്രോതസുകള്‍ കണ്ടെേത്തണ്ടിവരുമെന്നാണു വിദഗ്‌ധര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ബജറ്റ്‌ പ്രസംഗത്തിന്റെ ഒടുവില്‍ ഇന്ധന സെസ്‌ പ്രഖ്യാപിച്ചതുപോലെയുള്ള സസ്‌പെന്‍സ്‌ നാളത്തെ ബജറ്റിലുണ്ടാകുമോയെന്ന ആശങ്കയിലും കൗതുകത്തിലുമാണു കേരളം. ഒപ്പം, പൊതുതെരഞ്ഞെടുപ്പ്‌ അടുത്തിരിക്കേ കടുത്തനടപടികള്‍ക്കു സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ലെന്ന പ്രതീക്ഷയും.

പൊതുതെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടുള്ള ജനപ്രിയപ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാം. ജി.എസ്‌.ടി നടപ്പായ സാഹചര്യത്തില്‍ അതിലുള്‍പ്പെട്ട ഒന്നിനും നികുതി ഏര്‍പ്പെടുത്താനോ വര്‍ധിപ്പിക്കാനോ കഴിയില്ല. ആകെ വരുമാനസ്രോതസുകള്‍ ഇന്ധനം, മദ്യം, വാഹന-രജിസ്‌ട്രേഷന്‍ നികുതികള്‍ മാത്രം. തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ നികുതിവര്‍ധന ഇടതുമുന്നണിയെ സംബന്ധിച്ച്‌ ആത്മഹത്യാപരമാകും. കഴിഞ്ഞ ബജറ്റില്‍ സാമൂഹികസുരക്ഷാ പെന്‍ഷനു വേണ്ടി മദ്യത്തിനും ഇന്ധനത്തിനും സെസ്‌ ഏര്‍പ്പെടുത്തിയതു സംബന്ധിച്ച വിവാദം കെട്ടടങ്ങിയിട്ടില്ല.

അണക്കെട്ടിലെ മണലിലും കണ്ണ്‌

ഭൂനികുതിയിലും ബാലഗോപാല്‍ കൈവയ്‌ക്കാനിടയില്ലെങ്കിലും വിലകൂടിയ വാഹനങ്ങളുടെ നികുതിയില്‍ വര്‍ധന പ്രതീക്ഷിക്കാം. അണക്കെട്ടുകളില്‍ അടിഞ്ഞുകിടക്കുന്ന മണല്‍ വില്‍പ്പന ലക്ഷ്യമിട്ട്‌ 2006 മുതല്‍ നീക്കങ്ങളുണ്ടെങ്കിലും ഫലപ്രാപ്‌തിയിലെത്തിയില്ല. നിലവില്‍ മണല്‍ ഓഡിറ്റ്‌ പൂര്‍ത്തിയായ സാഹചര്യത്തില്‍ നികുതിയേതരവരുമാനമെന്ന നിലയില്‍ ചില പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും. കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന പാട്ടനിരക്കുകളിലും മറ്റ്‌ ഫീസുകളിലും വര്‍ധനയുണ്ടാകും. വികസനപ്രവര്‍ത്തനങ്ങളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. സാമ്ബത്തികാവലോകന റിപ്പോര്‍ട്ട്‌ കണക്കിലെടുത്താല്‍ പശ്‌ചാത്തലസൗകര്യവികസനത്തില്‍ ബജറ്റ്‌ വിട്ടുവീഴ്‌ച ചെയ്യില്ലെന്നു കരുതാം.

100 രൂപ കൂട്ടുമോ ക്ഷേമ പെന്‍ഷന്‍?

പ്രതീക്ഷിക്കാവുന്ന ജനപ്രിയപ്രഖ്യാപനങ്ങളില്‍ പ്രധാനമായും റബര്‍ മേഖലയ്‌ക്കുള്ള അധികസഹായം ഉള്‍പ്പെട്ടേക്കും. റബര്‍ വിലസ്‌ഥിരതാ ഫണ്ട്‌ വര്‍ധിപ്പിച്ചേക്കും. അഞ്ചുമാസത്തെ സാമൂഹികക്ഷേമ പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ക്കുന്നതിനൊപ്പം പെന്‍ഷന്‍ 100 രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയും ശക്‌തമാണ്‌

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top