×

വയനാട്ടില്‍ ആനി രാജ; തൃശൂരില്‍ വി എസ് സുനില്‍കുമാര്‍; സിപിഐ സ്ഥാനാര്‍ത്ഥികളായി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും തൃശൂരില്‍ വി എസ് സുനില്‍കുമാറും സ്ഥാനാര്‍ത്ഥികളാകും.

 

തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ആനി രാജയും മത്സരിക്കും. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സി എ അരുണ്‍കുമാറിന്റെ പേര് അന്തിമമാക്കിയത്. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റേതാണ് തീരുമാനം.

 

ഇത്തവണ തൃശൂരില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും.

 

ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ യുഡിഎഫ് തന്നെയാണ് പ്രധാന എതിരാളി. എന്നുവെച്ച് ബിജെപി സ്ഥാനാര്‍ത്ഥി മോശക്കാരനാണെന്ന് പറയാനാകില്ലെന്നും വിജയം എല്‍ഡിഎഫിനൊപ്പമാണെന്നും സുനില്‍കുമാര്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top