×

ഈശ്വരനും അള്ളാഹുവും കർത്താവും ഒന്നുതന്നെ. ആന്തരാർത്ഥം ഉൾകൊള്ളാനാവാണം = കെടി ജലീല്‍ എംഎല്‍എ.

മതങ്ങളും വിശ്വാസങ്ങളും മനുഷ്യൻ്റെ സ്വാസ്ഥ്യം കെടുത്താനല്ല പിറവിയെടുത്തത്. മനുഷ്യ മനസ്സുകളെ ശാന്തിയുടെ തീരത്തേക്ക് ആനയിക്കാനാണ്.എല്ലാ അതിക്രമങ്ങൾക്കും ഒരന്ത്യമുണ്ടാകും. സത്യവും നീതിയും ന്യായവും അധികാരബലത്തിൽ കുറച്ചുകാലത്തേക്ക് മണ്ണിട്ട് മൂടാൻ കഴിഞ്ഞേക്കാം. പക്ഷെ ധർമ്മയുദ്ധത്തിൻ്റെ പര്യവസാനം അധർമ്മത്തിൻ്റെ പരാജയം തന്നെയാകും.

ദൈവം ഒന്നേയുള്ളൂ. വിവിധ മതക്കാർ വ്യത്യസ്ത ഭാഷകളിൽ വ്യതിരിക്ത പേരുകളിൽ വിളിക്കുന്നു എന്നുമാത്രം. ഈശ്വരനും അള്ളാഹുവും കർത്താവും ഒന്നുതന്നെ. അത് മനസ്സിലാകണമെങ്കിൽ സർവദർശനങ്ങളുടെയും ആന്തരാർത്ഥം ഉൾകൊള്ളാനാവാണം. സ്വാമി വിവേകാനന്ദൻ വഴിനടത്തിയ നാടിൻ്റെ ചിന്തകൾ ഭ്രാന്തമാകാതിരിക്കട്ടെയെന്നും ജലീൽ കുറിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top