×

കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ കളി കൊടുത്തോ ? കേന്ദ്രത്തെ സുപ്രീം കോടതി കയറ്റിയതില്‍ അമര്‍ഷവുമായി നിര്‍മ്മലയും അമിത് ഷായും

കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ കളി കൊടുത്തോ ? വായ്പ് എടുക്കുന്ന കാര്യത്തിലെ തര്‍ക്കം സുപ്രീം കോടതി കയറ്റിയതില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിക്കും കേന്ദ്ര അഭിഭാഷാകര്‍ക്കും കടുത്ത അതൃപ്തി. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ എങ്ങനെ ചര്‍ച്ച നടത്തുമെന്നാണ് ഐഎഎസുകാര്‍ ചോദിക്കുന്നത്.

എ്ന്നാല്‍ കോണ്‍്ഗ്രസ് നേതാവ് ബിജെപി നേതൃത്വത്തെയും പിണറായി സര്‍ക്കാരിനെയും തെറ്റിക്കാന്‍ ബോധപൂര്‍വ്വം സുപ്രീം കോടതിക്ക് അധികാരം ഇല്ലാത്ത പാര്‍ലമെന്റിന് അധികാരമുള്ള ധന വിഷയത്തില്‍ ഇല്ലാത്ത വാദമുഖങ്ങളാണ് ഉയര്‍ത്തിയത്.

 

വായ്പാപരിധി അടക്കമുള്ള വിഷയങ്ങളില്‍ സുപ്രീംകോടതി നിർദേശ പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികള്‍ നടത്തിയ ചർച്ച ഫലം കണ്ടില്ല.സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ വിഷയത്തില്‍ എങ്ങനെ തീരുമാനമെടുക്കുമെന്ന ചോദ്യമാണ് ധനമന്ത്രാലയ പ്രതിനിധികള്‍ ഉയർത്തിയതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ പറഞ്ഞു. പ്രശ്നം തീർക്കുന്നതിന് കേസ് തടസ്സമെന്ന മട്ടിലുള്ള വാദം അംഗീകരിക്കാനാവില്ല. കേരളം ഉന്നയിച്ച ഏറ്റവും ചുരുങ്ങിയ ആവശ്യങ്ങളുടെ കാര്യത്തില്‍പോലും തീരുമാനമായില്ല.
കേരളം നല്‍കിയ നിവേദനം മുൻനിർത്തി കേന്ദ്രതലത്തില്‍ വീണ്ടും ചർച്ച നടക്കുമെന്നും അടുത്തദിവസം കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കുമെന്നുമാണ് കരുതുന്നത്. ചർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേരള സർക്കാർ കോടതിയില്‍ ബോധിപ്പിക്കും.
കേരളം സുപ്രീംകോടതിയില്‍ നല്‍കിയ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, സൂചന അത്തരത്തിലാണ്. സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരം നടന്ന ചർച്ച മൂന്നുമണിക്കൂർ നീണ്ടെങ്കിലും പ്രതീക്ഷിച്ചപോലെ ഗുണപ്രദമായില്ല. സംസ്ഥാനത്തിന്‍റെ നിലപാടുകള്‍ അടിയറവെച്ച്‌ പ്രശ്നപരിഹാരം സാധ്യമല്ല. നയപരമായ മാറ്റം കേന്ദ്രത്തിന് ഉണ്ടാകുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചർച്ചയില്‍ ഉണ്ടായിരുന്നില്ല. ധനകാര്യ സെക്രട്ടറി ഡോ. ടി.വി. സോമനാഥൻ, അഡീഷനല്‍ സോളിസിറ്റർ ജനറല്‍ എൻ. വെങ്കട്ടരാമൻ, അഡീഷനല്‍ സെക്രട്ടറി സജ്ജൻസിങ് യാദവ് തുടങ്ങിയവരാണ് പങ്കെടുത്തത്. കേരളത്തെ പ്രതിനിധാനംചെയ്ത് മന്ത്രി ബാലഗോപാലിനുപുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ പ്രിൻസിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാള്‍, അഡ്വ. ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവർ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top