×

” അയാള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ വെടിവച്ച്‌ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു”

വതാരകയായും തിളങ്ങുന്ന ആര്യ നടത്തുന്ന തുറന്നു പറച്ചിലുകളും പ്രതികരണങ്ങളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ മുൻ പങ്കാളിയെ കുറിച്ചും അയാള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ വെടിവച്ച്‌ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എന്നും പറയുകയാണ് ആര്യ.

എന്നാല്‍ ഇപ്പോഴങ്ങനെ ഇല്ലെന്നും ഡിപ്രഷനിലൂടെ കടന്നുപോയ നിമിഷങ്ങളായിരുന്നു അവയെന്നും ആര്യ പറഞ്ഞു.

“ബിഗ് ബോസില്‍ പോകണം എന്നത് എന്റെ തീരുമാനം ആയിരുന്നു.ഷോയോട് എനിക്ക് ഭയങ്കരമായ ആരാധനയുണ്ട്. 75 ദിവസം ഞാൻ ആ വീട്ടില്‍ ഉണ്ടായിരുന്നു. ഈ ദിനങ്ങളെല്ലാം എനിക്ക് വളരെ നല്ലതായിരുന്നു. അത് കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ ഉണ്ടായതാണ് ശരിക്കും പറഞ്ഞാല്‍ ട്രോമ. ഷോയില്‍ പോകാൻ വേണ്ടി ഏറ്റവും കൂടുതല്‍ എന്നെ സപ്പോർട്ട് ചെയ്തത് എക്സ് ആയിരുന്നു. ഇന്നത് ആലോചിക്കുമ്ബോള്‍ മനഃപൂർവ്വം ആയിരുന്നോ അത് എന്ന് ചിന്തിക്കാറുണ്ട്. പുറത്ത് നടക്കുന്നതിനെ കുറിച്ച്‌ ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. ഷോ കഴിഞ്ഞ് ഫോണ്‍ കിട്ടിയതും ആളെ വിളിച്ചു. പക്ഷേ എടുത്തില്ല. ഞാൻ പേടിച്ചു പോയി. ഫുള്‍ ബ്ലാങ്ക് ആയിപ്പോയി. എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ. അയാളുടെ നമ്ബർ മാത്രമെ എനിക്ക് കാണാതെ അറിയാവൂ. തുടരെ വിളിച്ചോണ്ടിരിക്കയാണ്. അവസാനം എന്റെ സഹോദരിയെ വിളിച്ച്‌ കാര്യം പറഞ്ഞു. അവന്‍ എവിടെയെന്ന് ചോദിച്ചു, ഞാന്‍ വിളിച്ചിട്ട് എടുക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ തിരക്കിലാവും ഞാന്‍ വിളിക്കാമെന്നാണ് അവള് പറഞ്ഞത്. അതില്‍ എന്തോ പന്തികേട് എനിക്ക് തോന്നി. കുറേക്കാര്യങ്ങള്‍ ചിന്തിച്ച്‌ കൂട്ടി ബ്ലാങ്ക് ആയി.

ആ രാത്രി മുഴുവൻ ഞാൻ ഉറങ്ങിയിട്ടില്ല. പിറ്റേന്നും അവനെയാണ് വിളിക്കുന്നത്. പക്ഷേ കിട്ടിയില്ല. നാലഞ്ച് കോള്‍ വിളിച്ച ശേഷം എന്നെ അയാള്‍ വിളിച്ചു. ഷോയില്‍ പോകുമ്ബോള്‍ എന്നെ എയർ പോർട്ടില്‍കൊണ്ടു വിട്ട ആളായിരുന്നില്ല പുള്ളി. സംസാരത്തില്‍ സ്നേഹമോ ആകാംക്ഷയോ ഒന്നുമില്ല. ജാൻ എന്നാണ് ഞാൻ വിളിക്കുക. ജാൻ ഇന്നലെ മുതല്‍ ഞാൻ വിളിക്കുവായിരുന്നെന്ന് പറഞ്ഞപ്പോള്‍ ഉറങ്ങുവായിരുന്നു എന്നാണ് മറുപടി വന്നത്. അപ്പോള്‍ തന്നെ എന്തോ കാര്യം ഉണ്ടെന്ന് മനസിലായി”, എന്ന് ആര്യ പറയുന്നു. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു നടിയുടെ പ്രതികരണം.

“വലിയൊരു ട്രോമയായിരുന്നു അത്. എല്ലാം കൊണ്ടും ഡിപ്രഷനിലായി. അന്ന് കൊവിഡ് സമയം ആണ്. ഞാൻ നാട്ടിലും പുള്ളി ദുബായിലും. മറ്റെരാള്‍ അയാളുടെ ജീവിതത്തില്‍ വന്നത് പിന്നീട് ഞാൻ അറിഞ്ഞു. അതറിഞ്ഞപ്പോള്‍ വെടിവച്ച്‌ കൊല്ലാനാണ് തോന്നിയത്. ഇന്നും അത് തന്നെയാണ് എന്റെ മാനസികാവസ്ഥ. ഭയങ്കര ദേഷ്യമായിരുന്നു എനിക്ക്.

ഇന്ന് പക്ഷേ കൊല്ലാനുള്ള ദേഷ്യമൊന്നും ഇല്ല. അവർക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് കേട്ട് കഴിഞ്ഞാല്‍ ഞാൻ ഒത്തിരി സന്തോഷിക്കും. ഇതെന്റെ മനസില്‍ തട്ടി പറയുവാണ്. ചിലർ ഇതിനെ നെഗറ്റീവ് ആയിട്ട് എടുക്കുമാകും. പക്ഷേ ഞാൻ ജനുവിൻ ആയിട്ടുള്ള ഫീലിംഗ് പറയുവാണ്. ഒന്നും സംഭവിക്കാതിരിക്കട്ടെ. പക്ഷേ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവതിയായിരിക്കും ഞാൻ

 

Obscene comment on Onam photoshoot pictures; Arya's reply goes viral -  CINEMA - CINE NEWS | Kerala Kaumudi Online

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top