×

രാമക്ഷേത്ര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്താലും സി.പി.എം ഇൻഡ്യ മുന്നണിയുമായി സഹകരിക്കും = എം.വി. ഗോവിന്ദൻ.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെ പോലെയാണെന്നും അടുത്തു പോയാല്‍ കരിഞ്ഞു പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.

ഗോവിന്ദൻ. മുഖ്യമന്ത്രിയുടേത് അഴിമതിയുടെ കറപുരളാത്ത കൈകളാണെന്നും ഗോവിന്ദൻ പറഞ്ഞു.

രാജ്യത്തുടനീളം സ്വര്‍ണക്കേസുകള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്ര സര്‍ക്കരാണ്. സ്വര്‍ണക്കള്ളക്കടത്തിന്‍റെ ഓഫീസ് കേരളത്തിലാണ് എന്നത് ദുഷ്പ്രചാരണമാണ്. കള്ളക്കടത്ത് നടത്തുന്ന രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലാണ്. സ്വര്‍ണക്കള്ളക്കടത്ത് വസ്തുതാപരമായ അന്വേഷണം വേണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

ചാണകവെള്ളം തളിച്ചുള്ള പ്രതിഷേധം ഫ്യൂഡല്‍ സംസ്കാരത്തിന്‍റെ ഭാഗമാണ്. രാമക്ഷേത്ര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസ് പങ്കെടുത്താലും സി.പി.എം ഇൻഡ്യ മുന്നണിയുമായി സഹകരിക്കും. ബിഹാര്‍ മാതൃകയില്‍ ജാതി സര്‍വേ കേരളത്തില്‍ നടത്തില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top