×

നവകേരള സദസ്സ്; കോണ്‍ഗ്രസിനും യു.ഡിഎഫിനും കേന്ദ്രത്തിന്‍റെ അതേ മാനസികാവസ്ഥ -മുഖ്യമന്ത്രി

തൃപ്പൂണിത്തുറ: കേരളം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ മാനസികാവസ്ഥയില്‍ തന്നെയാണ് കോണ്‍ഗ്രസും യു.ഡി.എഫും എന്നും കേന്ദ്രത്തിന്‍റെ വികസന വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശബ്ദിക്കാൻ കേരളത്തില്‍നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

തൃപ്പൂണിത്തുറ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സിന്‍റെ സമാപനവേദിയായ പുത്തന്‍കാവ് ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവേകരള സദസ്സ് ഏതെങ്കിലും കൂട്ടര്‍ക്കെതിരായ പരിപാടിയല്ല. ഇത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണ്. എന്തിനാണ് കോണ്‍ഗ്രസിന്റെ ബഹിഷ്‌കരണമെന്ന് മനസ്സിലാകുന്നില്ല. തൃപ്പൂണിത്തുറയിലെ നവകേരള സദസ്സും ശുഷ്‌കമാകാൻ കഴിയുന്നതെല്ലാം ചിലര്‍ ചെയ്തുനോക്കി. പറവൂരില്‍ വൻ ജനാവലി പങ്കെടുത്തു.

ഇതിനെതിരെ എന്തെല്ലാമോ വിളിച്ചുപറയുന്ന തരത്തില്‍ തരംതാഴ്ന്ന രീതിയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാറിന്‍റെ നിഷേധാത്മക സമീപനം സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാണ്. കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന നീതികരിക്കാനാകാത്ത കാര്യങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതില്‍ നീരസം ഉണ്ടാകാം.

അതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാറിന് നേതൃത്വം കൊടുക്കുന്ന കക്ഷിക്കും അത്തരം നീരസമുണ്ടാകാം. പക്ഷേ, കോണ്‍ഗ്രസിന് വിഷമമുണ്ടാകാനുള്ള കാരണം മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ എം. സ്വരാജ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, രാമചന്ദ്രന്‍ കടന്നപ്പിള്ളി, കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാരും സംബന്ധിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top