×

കേന്ദ്രത്തിനെതിരെ ഒന്നിച്ച് ഡല്‍ഹിയില്‍ സമരം വേണം – പിണരായി വിജയന്‍ ആലോചിച്ച് പറയാമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : കേരളത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാൻ പ്രതിപക്ഷത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥന നടത്തിയത്.

കേരളത്തിന്റെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞ ചില കാര്യങ്ങളില്‍ യോജിപ്പുണ്ടെന്നും സമരത്തില്‍ പങ്കെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കാര്യവും മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്രനിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും പങ്കെടുക്കുന്ന സമരം ഡല്‍ഹിയില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ പ്രതിപക്ഷം കൂടി ഭാഗമാകണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്. ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് അന്തിമതീരുമാനം അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിച്ചു.

അതേസമയം ഡല്‍ഹിയിലെ സമരത്തിന്റെ തീയതി നാളെ ചേരുന്ന ഇടത് മുന്നണി യോഗം തീരുമാനിക്കും. നിയമസഭാ സമ്മേളനത്തിന് മുമ്ബ് സമരം നടത്താനാണ് ആലോചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top