×

ഒരു വോട്ടിന്റെ ലീഡില്‍ ജെസ്സി ആൻ്റണി തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്സൺ

 

തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്സണായി പ്രൊ. ജെസ്സി ആൻ്റണി ഇന്ന് തൊടുപുഴ നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു.

 

വൈസ് ചെയർപേഴ്സണായിരുന്ന ജെസിജോണിയെ ബഹു.ഹൈക്കോടതി അയോഗ്യ ആക്കിയതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
35 അംഗ കൗൺസിലിൽ നിലവിൽ 34 അംഗങ്ങളാണുള്ളത്.
ആദ്യ റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി കേരള കോൺ എം പ്രതിനിധി പ്രൊഫ. ജെസ്സി ആൻ്റണിക്ക് 14 വോട്ടും , യുഡിഎഫ് സ്ഥാനാത്ഥി ശ്രീമതി മുസ്ലിം ലീഗ് പ്രതിനിധി ഷഹനാ ജാഫറിന് 12 വോട്ടും , ബിജെപി സ്ഥാനാർത്ഥി ശ്രീമതി ജിഷാ ബിനുവിന് 7 വോട്ടും ലഭിച്ചു.
രണ്ടാം റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. ജെസ്സി ആൻ്റണിക്ക് 13 വോട്ടും , യുഡിഎഫ് സ്ഥാനാത്ഥി ശ്രീമതി ഷഹനാ ജാഫറിന് 12 വോട്ടും ലഭിച്ചു.
ബി.ജെ.പി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
ഒരു വോട്ട് അസാധുവായി.
ഡെപ്യൂട്ടി കളക്ടർ [ ആർ ആർ ] ജോളി ജോസഫ് വരണാധികാരിയായിരുന്നു.
കൗൺസിലർ റ്റി.എസ്. രാജൻ ഹാജരായിരുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top