×

തൃശൂരിലും റോഡ് ഷോ ; മൂന്ന് മണിക്ക് മോദി തൃൂശൂരിലെത്തും

തൃശൂര്‍: മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി സാമൂഹ്യ, സാമുദായിക രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.

സുരേന്ദ്രൻ. സംസ്ഥാനത്തെ ചില സംഘടനകള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിഎംഒ ഓഫീസ് കൂടിക്കാഴ്ചയ്‌ക്ക് അനുമതി നല്‍കിയിരിക്കുന്നത്. തേക്കിൻകാട് മൈതാനിയില്‍ നടക്കുന്ന മഹിളാ സംഗമത്തിന് ശേഷമായിരിക്കുമെന്നും പ്രധാനമന്ത്രി ഇവരുമായി കൂടിക്കാഴ്ച നടത്തുകയെന്നും സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി നടക്കുന്നത്. വൈകിട്ട് മൂന്ന് മണിയ്‌ക്ക് തേക്കിൻകാട് മൈതാനത്തെ സമ്മേളനത്തില്‍ രണ്ട് ലക്ഷം സ്ത്രീകളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. സമ്മേളന നഗരിയില്‍ പുരുഷന്മാര്‍ക്ക് പങ്കാളിത്തമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം കുട്ടനെല്ലൂരില്‍ എത്തുന്ന പ്രധാനമന്ത്രിയെ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് സ്വീകരിക്കുക. കുട്ടനല്ലൂര്‍ ഹെലിപാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി കാര്‍ മാര്‍ഗ്ഗം തൃശൂര്‍ നഗരത്തിലെത്തും. സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോ നായ്‌ക്കനാല്‍ വരെ ഒന്നര കിലോമീറ്റര്‍ നീളും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top