×

തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ച്‌ സുരേഷ് ഗോപി; സ്വര്‍ണകിരീടം ചാര്‍ത്തി; വീഡിയോ

തൃശൂര്‍: ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ച്‌ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും.

മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് സുരേഷ് ഗോപി പള്ളിയില്‍ സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ചത്. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.

മാതാവിന് നല്‍കിയ വാക്കുപാലിച്ച്‌ സുരേഷ് ഗോപി; സ്വര്‍ണകിരീടം ചാര്‍ത്തി; വീഡിയോ

 

പള്ളിയിലെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി ഫാ. ഡേവിസ് പുലിക്കോട്ടില്‍ സ്വീകരിച്ചു. തുടര്‍ന്ന് സുരേഷ് ഗോപി മാതാവിന്റെ തിരുരൂപത്തിന് മുന്നില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ചു

 

. പ്രാര്‍ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി സ്വര്‍ണ്ണ കിരീടം വികാരിക്ക് കൈമാറി.

 

തുടര്‍ന്ന് സുരേഷ് ഗോപി മകള്‍ക്കും ഭാര്യക്കുമൊപ്പം ആ കിരീടം മാതാവിന്റെ തലയില്‍ അണിയിക്കുകയായിരുന്നു

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top