×

ബിഷപ്പ് റാഫേല്‍ തട്ടില്‍ മലബാ‌ര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്; തിരഞ്ഞെടുപ്പ് നടത്തിയത് രഹസ്യബാലറ്റിലൂടെ

കൊച്ചി: ഷംഷാബാദ് രൂപത ബിഷപ്പായ റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി തിരഞ്ഞെടുത്തു.

ബിഷപ്പ് റാഫേല്‍ തട്ടില്‍ മലബാ‌ര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്; തിരഞ്ഞെടുപ്പ് നടത്തിയത് രഹസ്യബാലറ്റിലൂടെ

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേല്‍ തട്ടില്‍ പിതാവിനെ തിരഞ്ഞെടുത്തത്. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേല്‍ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് ആകുമെന്ന് കരുതിയല്ലെന്ന് റാഫേല്‍ തട്ടില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നിച്ച്‌ ചേര്‍ന്ന് നില്‍ക്കണം, ഒന്നിച്ചു പ്രവര്‍ത്തിക്കാൻ കഴിയട്ടെ, ഒരു ശരീരത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതാണ് ആരോഗ്യം, മെത്രാൻ പൊതുസ്വത്താണെന്നും റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

1956ല്‍ തൃശൂരില്‍ ജനിച്ച റാഫേല്‍ ത്രേസ്യ – ഔസേഫ് ദമ്ബതികളുടെ പത്താമത്തെ മകനാണ്. പുത്തൻപളളി ഇടവകാംഗമായിരുന്നു. 1980 ഡിസംബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു. കോട്ടയത്ത് വൈദിക പഠനം പൂര്‍ത്തിയാക്കി അദ്ദേഹം ഫിലോസഫിയിലും തിയോളജിയിലും ബിരുദം നേടി. പിന്നീട് റോമില്‍ ഉന്നത പഠനത്തിനായി പോയി.റോമില്‍ നിന്ന് തിരികെ വന്ന ശേഷം സിറോ മലബാര്‍ സഭയില്‍ വൈദികനായും സഭയുടെ വിവിധ സ്ഥാനങ്ങളും വഹിച്ച അദ്ദേഹത്തെ 2010 ഏപ്രില്‍ 10 ന് ബിഷപ്പായി സ്ഥാനക്കയറ്റം നല്‍കി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top