×

രാമക്ഷേത്ര പ്രതിഷ്ഠ ദിനം 22ന് കേരളത്തില്‍ വൈദ്യുതി മുടങ്ങും” = ; വ്യാജ പ്രചാരണത്തില്‍ വഞ്ചിതരാകരുതെന്നും മന്ത്രി കൃഷ്‌ണൻകുട്ടി

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനം കേരളത്തില്‍ വൈദ്യുതി മുടങ്ങുമെന്നത് വ്യാജ പ്രചാരണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.

ജനുവരി 22ന് സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് ഫെയ്‌സ്ബുക്കിലൂടെ മലയാളത്തിലും എക്‌സിലൂടെ ഉത്തരേന്ത്യയിലും ശക്തമായ പ്രചാരണം ചില സാമൂഗ്യ വിരുദ്ധര്‍ നടത്തുന്നുണ്ടെന്നും. വ്യാജ പ്രചാരണത്തില്‍ വഞ്ചിതരാകരുതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട വ്യാജ പ്രചരണ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് മന്ത്രിയുടെ കുറിപ്പ്.

‘ജനുവരി 22ന് ഇടുക്കി പവർ ഹൗസ് മെയിന്റനൻസ്. കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും. കെഎസ്‌ഇബി അറിയിപ്പ്. പ്രാണ പ്രതിഷ്ഠ ചടങ്ങ് ദിവസം വൈദ്യുതി തകരാറുകള്‍ സംഭവിക്കുവാൻ സാധ്യതയുള്ളതിനാല്‍ ബിഗ് സ്‌ക്രീനില്‍ പരിപാടി ലൈവ് ആയി കാണാനുള്ള ഏർപ്പാട് ചെയ്ത സ്ഥലങ്ങളില്‍ പ്രവർത്തകർ ജനറേറ്റർ കരുതിവെക്കണം എന്ന് മുൻകൂട്ടി അപേക്ഷിക്കുന്നു’- എന്നാണ് പോസ്റ്റില്‍ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top