×

“മോദി ലോകത്തെ നയിക്കുന്ന വിശ്വഗുരുവായി മാറി, ഇന്‍ഡി സഖ്യം ന്യൂനപക്ഷ പ്രീണനം നടത്തുന്നു ” = അനില്‍ ആന്റണി

കൊച്ചി: ഇന്‍ഡി സഖ്യം ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നും ഈ സഖ്യത്തിന് പൊതുവായ ഒരു പ്രത്യയശാസ്ത്രമുണ്ടോയെന്നും ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി.

ഇവരെല്ലാം പരസ്പരം മത്സരിച്ച്‌ അഴിമതി നടത്തുകയും വര്‍ഗീയവാദം പറയുകയുമാണ്. മറൈന്‍ ഡ്രൈവില്‍ നടന്ന ബിജെപി ശക്തികേന്ദ്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അനില്‍.

2019 ല്‍ കോണ്‍ഗ്രസിനെ ജനം ചവറ്റുകുട്ടയില്‍ എറിഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതേ ഗതി തന്നെ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷം ഭാരതത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. 10 വര്‍ഷത്തില്‍ ഇതുവരെ കാണാത്ത മുന്നേറ്റമാണ് ഭാരതം നടത്തിയതെന്നും അനില്‍ പറഞ്ഞു.

ഇന്ന് ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്ബത്തിക ശക്തിയായി ഉയര്‍ന്നു. 2014 ല്‍ 600 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് അത് ഒരു ലക്ഷം സ്റ്റാര്‍ട്ടപ്പുകളായി ഉയര്‍ന്നു. 7 ഐഐടികളില്‍ നിന്ന് 22 ആയി ഉയര്‍ത്തി. 2014ല്‍ ജിഡിപി 4 ട്രില്യണായി ഉയര്‍ന്നു. ഇതെല്ലാം മോദി ഭരിച്ച 10 വര്‍ഷത്തിലാണ് ഉണ്ടായത്. മോദി ലോകത്തെ നയിക്കുന്ന വിശ്വഗുരുവായി മാറുമെന്നും അനില്‍ ആന്റണി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top