×

കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിലേക്ക് വീണു; പിടിച്ചിരുന്ന സ്ത്രി ഷോക്കേറ്റു മരിച്ചു, ഭര്‍ത്താവിനു പൊള്ളലേറ്റു

ത്തനംതിട്ട: കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്ബ് ഏണി 11 കെവി വൈദ്യുതി ലൈനിലേക്ക് വീണു ഏണി പിടിച്ചിരുന്ന സ്ത്രീ ഷോക്കേറ്റ് മരിച്ചു.

വടശ്ശേരിക്കര പേഴുംപാറ ഇരുളൻമണ്ണില്‍ രാജേന്ദ്രന്റെ ഭാര്യ പിഎസ് സുജാത (55) ആണ് മരിച്ചത്.

ഏണിയില്‍ നിന്നു, കുരുമുളകു പറിക്കുകയായിരുന്ന ഭര്‍ത്താവ് രാജേന്ദ്രനു ഷോക്കേറ്റു. രാജേന്ദ്രനു സാരമായി പൊള്ളലേറ്റു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇയാള്‍.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയല്‍വാസിയുടെ പുരയിടത്തിലെ കുരുമുളക് പറിക്കുന്നതിനിടെയാണ് അപകടം. 20 അടിയോളം നീളമുള്ള ഇരുമ്ബ് ഏണി ചരിഞ്ഞു വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ഷോക്കേറ്റ രാജേന്ദ്രൻ ഏണിയില്‍ നിന്നു തെറിച്ചു വീണു.

ഏണി പിടിച്ചിരുന്ന സുജാത തത്ക്ഷണം മരിച്ചു. ശരീരത്തിന്റെ പല ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റു. പൊലീസ്, കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

രാജേന്ദ്രൻ കൂലിപ്പണിക്കാരനാണ്. തോട്ടം തൊഴിലാളിയാണ് മരിച്ച സുജാത. രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍. സന്തോഷ്, ഗിരീഷ് എന്നിവര്‍ മരുമക്കള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top