×

യുകെ വീസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെ = പ്രധാനമന്ത്രി ഋഷി സുനക്

രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ. വിദേശത്തുനിന്ന് തൊഴില്‍ തേടി യു.കെ.യിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം.
വീസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെന്നും ഇത് രാജ്യത്തിന് ഗുണകരമാകുമെന്നും യു.കെ പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് ജോലിക്കായി കുടിയേറുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്ബള പരിധി ഉള്‍പ്പെടെയുള്ളവ നിശ്ചയിച്ചിട്ടുണ്ട്.
“എക്കാലത്തെയും വലിയ കുടിയേറ്റ നിയന്ത്രങ്ങളാണ് ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ് ഒരു പ്രധാനമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ല”, ഋഷി സുനക് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

പുതിയ കുടിയേറ്റ നിയന്ത്രങ്ങള്‍ക്കൊപ്പം സ്റ്റുഡന്റ് വിസക്കൊപ്പമുള്ള ഡിപ്പൻഡൻ‍ഡ് വിസകളും കുറച്ചാല്‍, മുൻവര്‍ഷത്തെ അപേക്ഷിച്ച്‌, യുകെയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തോളം കുറവുണ്ടാകുമെന്നും യുകെ പ്രധാനമന്ത്രി പറഞ്ഞു.

2024 ന്റെ ആദ്യ പകുതി മുതലായിരിക്കും യുകെ സര്‍ക്കാരിന്റെ പുതിയ ഫൈവ് പോയിന്റ് പ്ലാൻ (five-point plan) പ്രാബല്യത്തില്‍ വരിക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top