×

യുഡിഎഫിന്റെ ബഹിഷ്കരണ ആഹ്വാനം ജനങ്ങള്‍ ചെവി കൊണ്ടില്ല ; അനാവശ്യ ചെലവിനല്ല വായ്പയെടുക്കുന്നത്. – മുഖ്യമന്ത്രി

ചവറയിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ് എന്തിനാണ് യുഡിഎഫ് ബഹിഷ്കരിച്ചതെന്ന് അവര്‍ക്ക് തന്നെ നിശ്ചയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫിന്റെ ബഹിഷ്കരണ ആഹ്വാനം ജനങ്ങള്‍ ചെവി കൊണ്ടില്ല എന്നതാണ് നവകേരള സദസിന്റെ വിജയം.

 

നാടിനെതിരായ സമീപനം ചിലര്‍ എടുക്കുമ്ബോള്‍ അതിനൊപ്പം ഞങ്ങള്‍ ഇല്ല എന്ന ജനങ്ങളുടെ പ്രഖ്യാപനം കൂടിയാണ് ഈ പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിൻറെ ആവശ്യങ്ങളോട് കോണ്‍ഗ്രസ് മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

കൃത്യമായ മാനദണ്ഡം സംസ്ഥാനത്തിന് നല്‍കുന്ന വിഹിതത്തിന്റെ കാര്യത്തില്‍ വേണം. ഇഷ്ടക്കാര്‍ക്ക് വാരിക്കോരി കൊടുക്കുകയാണെന്നും ഇഷ്ടമല്ലാത്തവര്‍ക്ക് നക്കാപ്പിച്ച നല്‍കുന്നതു പോലെ കൊടുക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

സംസ്ഥാനത്തിന് വായ്പ എടുക്കാൻ അനുമതി നല്‍കിയില്ല. അനാവശ്യ ചെലവിനല്ല വായ്പയെടുക്കുന്നത്

 

. കേരളത്തെ സാമ്ബത്തികമായി ശ്വാസംമുട്ടിക്കുക ഇതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. എങ്ങനെ കേരളം മുന്നോട്ട് പോകും എന്ന മനോഭാവമാണ്. പാവപ്പെട്ടവരെ കൂടുതല്‍ പട്ടിണിയിലേക്കും സമ്ബന്നരെ അതി സമ്ബന്നതയിലേക്ക് എത്തിക്കുന്നതുമാണ് അവരുടെ നയം.

 

ആ നയമല്ല നമ്മുടേതെന്നും ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കാനാണ് ഞങ്ങള്‍ ഈ പരിപാടി സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top