×

‘മോദിയെ ഭയപ്പെടുത്താനോ നിര്‍ബന്ധിച്ച്‌ അനുസരിപ്പിക്കാനോ കഴിയില്ല’ = റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍.

യപ്പെടുത്തിയോ നിര്‍ബന്ധിച്ചോ മോദിയെക്കൊണ്ട് ദേശീയതാല്‍പര്യത്തിനെതിരായ തീരുമാനമെടുപ്പിക്കാന്‍ കഴിയില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍.

മോദിയെ ഭയപ്പെടുത്താനോ നിര്‍ബന്ധിച്ച്‌ അനുസരിപ്പിക്കാനോ ആര്‍ക്കും സാധിക്കില്ലെന്നും പുടിന്‍ പറഞ്ഞു.

ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കെതിരായവര്‍ വധിക്കപ്പെടുന്നതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന് വെളിപ്പെടുത്തി ഇന്ത്യയ്‌ക്ക് മേല്‍ സമ്മര‍്ദ്ദം ചെലുത്തുന്ന യുഎസ് നീക്കത്തെയാണ് പുടിന്‍ ഈ പ്രസ്താവനയിലൂടെ സൂചിപ്പിക്കുന്നതെന്ന് കരുതുന്നു. കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരന്‍ കൊല്ലപ്പെട്ട സംഭവത്തിലും യുഎസില്‍ ഖലിസ്ഥാന്‍ ഭീകരനായ ഗുര്‍പത് വന്ത് സിങ്ങ് പന്നുനെതിരെ നടന്ന വധശ്രമവും ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാനുള്ള ആയുധമായി അമേരിക്ക ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പുടിന്റെ ഈ കമന്‍റ് എന്നത് ശ്രദ്ധേയമാണ്. ഗുര്‍പത് വന്ത് സിങ്ങ് പന്നുനെതിരായി നടന്ന വധശ്രമത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ചില തെളിവുകള്‍ അമേരിക്ക നല്‍കിയിരുന്നു. അതിന് പിന്നാലെ അമേരിക്കയുടെ രഹസ്യപ്പൊലീസായ എഫ് ബി ഐ മേധാവി ക്രിസ്റ്റഫര്‍ റേ വ്യാഴാഴ്ച ഇന്ത്യ സന്ദര‍്ശിക്കുന്ന വേളയിലുമാണ് അര്‍ത്ഥഗര്‍ഭമായ പുടിന്റെ ഈ മോദീപ്രശംസ.

ഭയപ്പെടുത്തിയോ, നിര്‍ബന്ധപൂര്‍വ്വമോ ഇന്ത്യയുടെ ദേശീയതാല്‍പര്യങ്ങള്‍ക്കോ ജനങ്ങള്‍ക്കോ എതിരായി തീരുമാനമെടുക്കാന്‍ മോദിയോട് പറഞ്ഞാല്‍ അതിന് കഴിയുമെന്ന് തോന്നുന്നില്ല. അത്തരത്തിലുള്ള സമ്മര്‍ദ്ദം മോദിയ്‌ക്ക് മേല്‍ ഇപ്പോഴുണ്ട്. – പുടിന്‍ അഭിപ്രായപ്പെട്ടു. പക്ഷെ ആരാണ് മോദിയെ അതിന് നിര്‍ബന്ധിക്കുന്ന ശക്തി എന്ന കാര്യം പുടിന്‍ വെളിപ്പെടുത്തിയില്ല.

ഇന്ത്യന്‍ ജനതയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം ശക്തമായ തീരുമാനങ്ങളെടുക്കുന്നത് കാണുമ്ബോള്‍ ചിലപ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം എല്ലാ നിലയ്‌ക്കും വളരുകയാണ്. മോദിയുടെ നയമാണ് അതിന് പ്രധാന ഗ്യാരണ്ടിയെന്നും റഷ്യയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന് തെളിവാണ് മോദിയുടെ നയമെന്നും വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു.

പുടിന്റെ ഈ നിലപാടിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അമേരിക്കയുടെ എതിര്‍പ്പ് വകവെയ്‌ക്കാതെ മോദി റഷ്യയില്‍ നിന്നും എസ് 400 എന്ന പ്രതിരോധം മിസൈല്‍ സംവിധാനം വാങ്ങിയത്. അതുപോലെ റഷ്യ-ഉക്രൈന്‍ യുദ്ധം നടക്കുമ്ബോള്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും എതിര്‍പ്പ് വകവെയ്‌ക്കാതെ മോദി റഷ്യയില്‍ നിന്നും വിലകുറഞ്ഞ എണ്ണ വാങ്ങിയത് രണ്ടാമത്തെ ഉദാഹരണമാണ്. റഷ്യയില്‍ നന്നും എണ്ണ വാങ്ങരുതെന്ന് പറഞ്ഞ യുഎസിനെയും യൂറോപ്ര്യന്‍ രാജ്യങ്ങളെയും കപടനാട്യക്കാര്‍ എന്നാണ് മോദി വിളിച്ചത്. സ്വയം റഷ്യയില്‍ നിന്നും വില കുറഞ്ഞ എണ്ണ വാങ്ങിയ ശേഷമാണ് ഇരു കൂട്ടരും ഇന്ത്യയോട് റഷ്യയില്‍ നിന്നും എണ്ണവാങ്ങരുതെന്ന് പറയന്നത്. ഇത് ഇരട്ടത്താപ്പാണെന്നും മോദി പറഞ്ഞിരുന്നു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയായിരുന്നു മോദിയുടെ ഈ തീരുമാനങ്ങള്‍.

ഇപ്പോള്‍ ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ ഇന്ത്യ വധിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് യുഎസ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു പുടിന്റെ ഈ പ്രതികരണം. പന്നുനെ വധിക്കാന്‍ ഇന്ത്യയുടെ രഹസ്യാന്വേഷണസംഘം ശ്രമിച്ചു എന്നാണ് അമേരിക്കയുടെ കുറ്റപ്പെടുത്തല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top