×

ആരോഗ്യത്തില്‍ വില്ലനായത് പ്രമേഹം. കാല്‍പാദം മുറിച്ചു മാറ്റിയത് ദിവസങ്ങള്‍ക്കു മുമ്പ്. ഒടുവില്‍ ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ മരണം

മരണം വരെ കമ്മ്യൂണിസ്റ്റ് നിലപാടുകളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാതിരുന്ന നേതാവാണ് അന്തരിച്ച കാനം രാജേന്ദ്രന്‍. കോട്ടയം ജില്ലയിലെ വാഴൂര്‍ കാനത്ത് വി.കെ പരമേശ്വരന്‍ നായരുടെ മകനായ കാനം 70 കളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തില്‍ ചുവടുവയ്ക്കുന്നത്.

 

പാര്‍ട്ടിക്കാലത്തെ യാതനകളും അലച്ചിലുകളുമാണ് പ്രമേഹത്തിന്‍റെ രൂപത്തില്‍ കാനത്തിന് നില്ലനായതെന്ന് പറയാറുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സംസ്ഥാനം മുഴുവന്‍ ഓടിനടക്കുമ്പോള്‍ പലപ്പോഴും സമയത്ത് ഭക്ഷണം കഴിക്കാന്‍ കഴിയാറില്ല; ചിലപ്പോഴെങ്കിലും അതിനുള്ള പണം പോക്കറ്റിലുണ്ടാകണമെന്നുമില്ല.

 

പരസ്പര സഹകരണത്തോടെ നീങ്ങുമ്പോഴും സിപിഎമ്മിനെ ഒരു പരിധിവരെ സംശയത്തിന്‍റെ കണ്ണിലൂടെ നോക്കിക്കാണാനും കാനം മറന്നില്ല. ജന്മനാട്ടില്‍ നിന്നും രണ്ടു തവണ എംഎല്‍എ ആയി. 7, 8 നിയമസഭകളിലായിരുന്നു അദ്ദേഹം വാഴൂരിനെ പ്രതിനിധീകരിച്ചത്.

കടുത്ത പ്രമേഹമായിരുന്നു കാനത്തിന്‍റെ ആരോഗ്യ സ്ഥിതിയ്ക്ക് വില്ലനായത്. പ്രമേഹം അധികരിച്ചതോടെ കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്‍റെ കാല്‍ പാദങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. ഇതോടെ രോഗസ്ഥിതിയ്ക്ക് തല്‍ക്കാലം ശമനമായി എന്നു കരുതിയിരുന്നപ്പോഴാണ് മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ കാനത്തെ കൂട്ടിക്കൊണ്ടുപോകുന്നത്. സംസ്ഥാനത്തെ ഏറ്റവും തലമുതിര്‍ന്ന രാഷ്ട്രീയ നേതാവും കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളുമാണ് വിടപറഞ്ഞിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top