×

പഞ്ചായത്തുകളിലെ അഴിമതി തടയാനും, അതിവേഗത്തില്‍ സേവനവും – ജനുവരി 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ജനുവരി ഒന്നുമുതല്‍ കെ-സ്മാര്‍ട്ട് എന്ന പേരില്‍ സംയോജിത സോഫ്റ്റ്വെയര്‍ സംവിധാനം നിലവില്‍ വരും.

‘കേരളസൊല്യൂഷൻ ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോര്‍മേഷൻ ആൻഡ് ട്രാൻഫര്‍മേഷൻ (കെ-സ്മാര്‍ട്ട്) സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷൻ നിലവില്‍ വരുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.

കൊച്ചി കലൂര്‍ ഗോകുലം കണ്‍വെൻഷൻ സെന്ററില്‍ രാവിലെ 10നാണ് ഉദ്ഘാടന ചടങ്ങ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, എംപി, എം.എല്‍.എ, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമാണ് ആദ്യഘട്ടം പദ്ധതി ആരംഭിക്കുക. ഏപ്രില്‍ ഒന്നു മുതല്‍ ഗ്രാമപഞ്ചായത്തുകളിലും ലഭ്യമാകും.

തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാര്‍ക്ക് സേവനം അതിവേഗം ലഭ്യമാക്കാനും കെ സ്മാര്‍ട്ടിലൂടെ കഴിയും. ചട്ടപ്രകാരം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിട പെര്‍മിറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാവും. ജനന-മരണ രജിസ്ട്രേഷന്‍, രജിസ്ട്രേഷന്‍ തിരുത്തല്‍ എന്നിവ ഓണ്‍ലൈനായി ചെയ്യാം.

സര്‍ട്ടിഫിക്കറ്റുകള്‍ ഇ-മെയിലായും വാട്സ്ആപ്പിലൂടെയും ലഭ്യമാവും. രാജ്യത്ത് ആദ്യമായി എവിടെനിന്നും ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷന്‍ സാധ്യമാവും. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച്‌ ലൈസന്‍സ് ഓണ്‍ലൈനായി സ്വന്തമാക്കി സംരംഭകര്‍ക്ക് വ്യാപാര- വ്യവസായ സ്ഥാപനം ആരംഭിക്കാം. കെട്ടിട നമ്ബറിനും കെട്ടിട നികുതി അടയ്ക്കുന്നതിനും പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച്‌ പരിഹരിച്ച്‌ യഥാസമയം പരാതിക്കാരനെ അറിയിക്കുന്നതിനും സംവിധാനമുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top